സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/രചനകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഏതാനും രചനകൾ ............
രചനകൾക്കു അക്ഷരനിവേശം നൽകിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ...........'
Once upon a time there was a forest . In
that forest there was a small pond . All the living organisms in
the forest called him ‘Mr Pond’ . He was so clear and pure . So all
the water organisms lived inside Mr Pond . They lived there
peacefully . During that time a new guest came to live in that
Pond . Her name was cruelly snake . She spoiled Mr Pond . Mr
Pond became sad . All organisms in the pond struggled .
However they met the snake and asked , “why you spoil our Mr
Pond?” She replied , “You don’t know the real face of Mr Pond’ .
He is very cruel . He destroyed my eggs which I placed in the
shore . Now I’m here to take revenge . All water animals were
confused . They asked Mr . Pond . At that second Mr . Pond got
angry and he pushed out all the organisms . And he replied “yes
I spoiled her eggs and now I’ am going to spoil you too” . Fishes
died . Another water animals like frog and crabs asked help to
other organisms . They came and spoiled Mr Pond’s clearness
and purity and destroyed Mr Pond’s . With the destroy of Mr
Pond , all the organisms lived happily .
By Archana
സ്നേഹം
സ്നേഹം വിലമതിക്കാനാവാത്ത
ആരും ചോദ്യം ചെയ്യാത്ത
ആരും കയ്യേറാനില്ലാത്ത
ഒന്നാണ് സ്ത്രീയുടെ സ്നേഹം
ഒരമ്മയുടെ സ്നേഹം
ജന്മം നൽകുന്ന സ്നേഹം
ജീവിതാവസാനം വരെ കൂടെ
നിൽക്കൂന്ന സ്നേഹം
ആരൂം ചോദിക്കാനില്ലാത്
ത
ആരൂം ചോദിക്കാത്ത സ്നേഹം
സ്നേഹം തരൂന്നതും സ്ത്രീ
സ്നേഹം വാങ്ങുന്നതും സ്ത്രീ
ആരാടൂം പരിഭവമിലാത്ത
സ്നേഹിതയാണ് സ്ത്രീ
സ്നേഹിതയാണ് സ്ത്രീ
സ്ത്രീയോളമില്ല മറ്റാർക്കൂമൂളള സ്നേഹം
സങ്കടങ്ങളിലൂം സന്തോഷങ്ങളിലൂം
കൂടെ നിൽക്കൂന്ന സ്നേഹം
ആരോടൂം ദേഷ്യമില്ലാത്ത
ആതമാർപണമൂളള സ്നേഹം
സ്നേഹം വിലമതിക്കാനാവാത്ത
ആരൂം ചോദൃം ചെയാത്ത
ആരൂം കയേറാനിലാത്ത
ഒന്നാണ് സ്ത്രീയൂടെ സ്നേഹം
ഒരമ്മയൂടെ സ്നേഹം
സ്നേഹം ഏന്നത് മൂന്നൂവാക്കിലല്ല
ഹൃദയത്തിൻ നിന്നൂം ഉണ്ടാകുന്ന
അളക്കാനാവാത്ത സ്നേഹം
അതാണ് സ്ത്രീയുടെ സ്നേഹം
ഒരമ്മയുടെ ഒരു സഹോദരിയുടെ സ്നേഹം
ബ്രിൻഡ്യാ 10 ഡി
എന്റെ അമ്മ
അമ്മ എന്നത് എനിക്കൊരു വികാരമാണ്.ജീവിതത്തിൽ ഏതൊരൂ സന്ദ൪ഭത്തിലും എനിക്ക് അമ്മയുടെ സാന്നിദ്ധൃം ആവശ്യമാണ്. അമ്മ എന്നെ ആരേക്കാളും കൂടുതൽ മനസ്സിലാക്കുന്നു.അമ്മയാണ് നമ്മേ പലതും പഠിപ്പിക്കുന്നത്. എന്റെ ജീവിതത്തിൽ കുറയേറെ നല്ല കാര്യങ്ങൾ എന്റെ അമ്മ എന്നെ പഠിപ്പിച്ചു. ജീവിതത്തിലുടനീളവും അമ്മ പഠിപ്പിച്ച ആ നല്ല കാര്യങ്ങൾ ഞാൻ ചെയും. അമ്മ നമ്മൾ കുട്ടികളെ തല്ലുന്നത് വെറുതെയായിരിക്കില്ല അതിനു പിന്നിൽ നമ്മൾ ചെയ്ത ഏതോ തെറ്റിനായിരിക്കുമെന്ന് നമ്മൾ മക്കൾ മനസ്സിലാക്കണം. അവർ നമ്മുടെ നന്മ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ ഏതൊരമ്മയും തന്റെ കുഞ്ഞുങ്ങൾക്ക് നല്ല പാഠങ്ങൾ പകർന്നു കൊടുക്കുന്നു. തീർച്ചയായും ആ കാരൃങ്ങൾ ഒാരോന്നും നമ്മുടെ ജീവിതത്തിൽ ആവശ്യമായി മാറുമെന്നതു സത്യം. അമ്മയെ ഓരിക്കലും വേദനിപ്പിക്കാൻ പാടില്ല. കാരണം അവ൪ നമ്മളെ കഷ്ടപ്പെട്ട് വള൪ത്തി വലുതാക്കിയതാണ് എന്ന സത്യം നമ്മൾ ഓരോരുത്തരും ചിന്തിക്കുക. തീർച്ചയായും 'അമ്മ എന്ന സ്ത്രീയെ ഓരോ മനുഷ്യനും അവരുടെ ജീവിതത്തിൽ ആവശ്യമാണ്.'അമ്മ എന്നത് ഒരു സ്നേഹമാണ് .....
വികാരമാണ് ........
അതിലേറെ സർവവും അമ്മയാണ്........
അമ്മതാണീയാണ്..........
ഫാത്തിമ എച്ച്
പുഴ
ഒരിക്കൽ വിതുമ്പി നിന്ന എന്നോട് അവൻ പറഞ്ഞു
പരിഭവിച്ചീടേണ്ട പ്രിയ സഖീ
അനശ്വരപ്രണയമെന്നുള്ളത് സത്യമെങ്കിൽ
നിശ്ചയം നിന്നെ ഞാൻ ലക്ഷ്യത്തിലെത്തിക്കും
എൻ കരംപിടിച്ചു നീ കണ്ട കിനാക്കളെല്ലാം
ഈവഴിത്താരയിലുപേക്ഷിച്ചീടേണ്ട നീ
ഇടുങ്ങിയൊതുങ്ങിപ്പോയ നിൻ പാതകളെല്ലാം
ശുദ്ധികലശം ചെയ്തു ഞാൻ സ്വന്തമാക്കും
ഭഗീരഥപ്രയത്നം മറന്ന മാനവരെല്ലാം
ഭയന്നെന്നെ കണ്ടോടിയൊളിച്ചിടുമല്ലൊ
വറ്റിവരണ്ടുപോയ നിൻ മാനസതാരിനെ
തപ്തനിശ്വാസമേകി തളിർപ്പിച്ചീടുന്നേൻ
പെയ്യാൻ മടിച്ച കാർമേഘ കൂട്ടങ്ങളൊന്നായ്
ഉത്സവപ്പെയ്ത്തായി വീണിടുമ്പോൾ
പരിഭ്രമിച്ചീടേണ്ട പ്രണയിനീ നീ
നിശ്ചയം വാക്കു പാലിച്ചീടും ഞാൻ
നീ കടന്നുവന്ന വഴികളെല്ലാം
നിന്റേതാക്കി തീർത്തിടും ഞാൻ
പൂർവ്വകാലത്തിലെന്നപോലെ പ്രണയിച്ചു മുന്നേറിടാം
വിനീറ്റ ടീച്ചർ
കൊളാഷ്
മഴ
ഞാൻ കരുതി മഴ ആകാശത്തിനു ഭൂമിയോടുള്ള പ്രണയത്തിന്റെ അടയാളമാണെന്നു... അതിനായി ഞാൻ കാത്തിരുന്ന ദിനങ്ങൾ. മഴയേറ്റു തളിർക്കാനായി ഞാൻ കാത്തുവച്ചിരുന്ന എന്റെ സ്വപ്‌നങ്ങൾ. ഓരോ മഴയിലും അത് തളിർക്കുന്നതും പൂക്കുന്നതും ഞാൻ ആസ്വദിക്കുകയായിരുന്നു. അതിനായി മഴയേ നിന്നെ ഞാൻ കാത്തിരിക്കുമായിരുന്നു. മഴയത്തു എന്റെ വിരൽത്തുമ്പുകൾ നനയ്ക്കുമ്പോൾ ഒരു രോമാഞ്ചമായി മഴ എന്റെ മനസ്സിൽ പെയ്തിറങ്ങിയ ദിനങ്ങൾ. പക്ഷെ ഒരിക്കലും ഒന്ന് ചേരുകയില്ല എന്നറിഞ്ഞുകൊണ്ടു വാനം ഭൂമിക്കുമേൽ പൊഴിയിച്ച നിലക്കാത്ത കണ്ണുനീരായിരുന്നോ അത്. മഴ, നിലയ്ക്കാത്ത പ്രവാഹമായി , ഒരു പ്രളയമായി കേരളത്തെ ആഞ്ഞടിക്കാൻ, ഇത്രയേറെ ജലം വാനമേ നീ എവിടെ ഒളിച്ചുവച്ചിരുന്നു? നിലയ്ക്കാത്ത ജലപ്രവാഹത്തിനുള്ളിൽ ഒരിറ്റു ദാഹനീരിനായി കേണ ഞങ്ങളുടെ സഹോദരങ്ങൾ, ജീവൻ നിലനിർത്താൻ എത്തിപ്പിടിക്കാനായി ഒരു കച്ചിത്തുരുമ്പിനായി നിലവിളിച്ചവർ, കൈക്കുഞ്ഞിന്റെ വിശപ്പടക്കാൻ ഒന്നുമില്ലാതെ വ്യസനിച്ച അമ്മമാർ, ഒരായുഷ്ക്കാലത്തിന്റെ സമ്പാദ്യമൊക്കെയും കൂട്ടിവച്ചു പണിതുയർത്തിയ സ്വന്തം പാർപ്പിടം തകർന്നടിയുന്നതു നിർവികാരതയോടെ നോക്കിനിന്നവർ , ഉറ്റവരുടെ മൃതശരീരം ഒഴുകിയെത്തുന്നത് നിസ്സഹായതയോടെ നോക്കിനിന്നവർ , അങ്ങനെ ദുരിതക്കയത്തിൽ പെട്ടുലഞ്ഞ അനേകർ ... . പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസമില്ലാതെ, ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ ഒരുമയോടെ ഓണം ആഘോഷിച്ച ദിനങ്ങൾ ജീവിതത്തിൽ ഒന്നും സ്‌ഥിരമല്ലെന്ന തിരിച്ചറിവിന്റെ നാളുകൾ. അത് എന്നും തോരാത്ത മഴ പോലെ തങ്ങി നിൽക്കും ഓരോ മനസിലും.
പ്രീത ടീച്ചർ
ആഷ്മിന എന്ന അത്ഭുതം
ആഷ്മിന നാഡിസംബന്ധമായ രോഗങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒൻപതാം ക്ളാസ്സ് വിദ്യാർത്ഥിനിയാണ് . വ്യത്യസ്തങ്ങളായ കഴിവുകളും പ്രത്യേക സ്വഭാവ സവിശേഷതകളും ഉള്ള ആഷ്മിനയുടെ വ്യക്തിത്വത്തിൽ എടുത്തു പറയേണ്ടത് കൃത്യനിഷ്‌ഠതായാണ് . ഒരു ദിവസം പോലും സ്കൂൾ മുടങ്ങുന്നത് അവൾക്കു സഹിക്കാൻ കഴിയില്ല . കൃത്യമായും വ്യക്തമായും അവൾ എഴുതുന്ന കുറിപ്പുകൾ അത്ഭുതമിളവാക്കുന്നതാണ്. മലയാളം നന്നായി ടൈപ്പ് ചെയ്യാൻ കഴിയുന്ന കുട്ടിയാണ് അഷ്മിന .ശാരീരികമായി ഏറെ ബുദ്ധിമുട്ടുുന്ന അവളുടെ മനസ്സിന്റെ ശക്തി അപാരമാണ് .........
ഇത് അഷ്മിനയുടെ ക്ലാസ്സ് ടീച്ചറായ സുമൻ ടീച്ചറിന്റെ വാക്കുകൾ.....
പ്രളയം അഷ്മിനയെ തൊട്ടപ്പോൾ
ആശംസാഗാനം
കേരളത്തെ പ്രളയ ബാധിത സന്ദർഭത്തിൽ കൈത്താങ്ങിയ മൽസ്യത്തോഴിലാളി സഹോദരങ്ങളെ ആശംസിച്ചു കൊണ്ടുള്ള ഗാനം.
തെയ് തെയ് തെയ്
തെയ് തക താരോ
തന്തിനം തന്നാരോ..... (4)
വന്നല്ലോ വന്നല്ലോ ഉല്ലാസ പൊൻപുലരി
ഇന്നല്ലോ കടലിൻ മക്കളെ എല്ലാരും അറിയണത്.... (2)
ആഘോഷ പെരുമഴ പെയ്യട്ടെ ആമോദ തിരകൾ ഉയരട്ടെ
ആനന്ദം അലതല്ലുന്നൊരു സുദിനം ഇതിന്നല്ലോ.......ഓ... (2)
[തെയ് ...
ഇവരല്ലോ നമ്മുടെയെല്ലാം നാടിന്റെ അഭിമാനം
ഇവരല്ലോ അനേകായിരം ജീവൻ കാത്തവർ (2)
ധീരജവാന്മാരെക്കാളും ധൈര്യ സമേതം മുന്നേറി
പ്രളയക്കെടുതിയിൽ നിന്നും നേടി ജീവൻ അനേകരുടെ ...(2) ഓ ...
[തെയ് ...
സ്വന്തം ജീവൻ നോക്കാതെ സ്വന്തക്കാരെ ഓർക്കാതെ
സകലരുമെന്നുടെ സോദരരാണെന്നുറച്ച് മനതാരിൽ (2)
സ്വാർഥതയോടും കരുതാതെ പ്റതിഫലമോ ഇഛിക്കാതെ
പൊലിയും പ്രാണണ് ക്ഷണ നേരത്തിൽ പുതിയൊരു
ജീവനിവർ നൽകി .....(2) [തെയ്
രചന, സംഗീതം - ഷീബ ബാബു എ ഇ (സംഗീതം അധ്യാപിക, സെന്റ് ഫിലോമിനാസ് ജി എച് എസ്)