എന്തെ മിഴിച്ചു നോക്കുവതെന്നുണ്ണി നീ...
ഇങ്ങനെ വന്നിരിക്കൂ ഈ കല്പടവുകളിൽ
എന്നമ്മേ ഇതെന്താണിങ്ങനെ
ഒരു കൂട്ടം പേർ ഉണ്ടല്ലോ പലവരികളിലായ്...
ഇതൊരതിശയമല്ലെൻ മകനെ
ഇന്നാളുകളിൽ തിരക്കേറെയും ഇവിടെയാണ്
നാം കൈതൊഴും ദേവാലയം അതിന്നു ആതുരാലയം
അതെന്താണമ്മേ ആതുരാലയമതിന്ന്
പെരുകുവാൻ ദേവാലയമെന്നതറിയുവാൻ....
മാനുഷർ ഇന്നൊരു രോഗിയാണീ ഭൂമിയിൽ
അവർതൻ അഭയസ്ഥാനമതിന്നു ആശുപത്രിയാണ്
വെള്ള മാലാഖമാർ താങ്ങുമവിടം നമുക്കഭയം
എന്താണമ്മേ രോഗമതിന്ന് വർധിക്കുവാൻ കാരണം
ലോകത്തെ ഇന്നത് ഞെരുക്കുകയാണല്ലോ
ശുചിത്വമെന്ന മാന്ത്രിക വിദ്യയെ
മറന്നുപോയത് നമ്മുടെ പിഴ
ശുചിത്വമെന്ന മരുന്നിനെ അവഗണിച്ചതും നമ്മൾ
ശുചിത്വമെന്ന ധർമാസ്ത്രം നാം
പയറ്റിയിരുന്നുവെങ്കിൽ ഒരിക്കലും നാം
വീഴുകയില്ലായിരുന്നതിൻ കെണിയിൽ..
ഇന്നിതാ ഞാൻ നിശ്ചയിക്കുന്നു
എൻ നിത്യ ദിനവും ഞാൻ ശുചിത്വവാനായിരിക്കും..
എൻ കൂടെ ഞാൻ എൻ പോറ്റമ്മയാം
പരിസ്ഥിയെയും ശുചിത്വമായി സംരക്ഷിക്കും...
വരൂ മകനെ ഇതിനി നമ്മുടെ ഊഴമായ്
നാളെക്കായി പ്രവർത്തിക്കാം
ഭൂമിക്കായി നിലനിൽക്കാം ശുചിത്വമോടെ ......