സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധവും
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധവും
നാം ഇപ്പോൾ അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നമാണ് കോവിഡ് 19 ( കൊറോണ വൈറസ്). നിസ്സാരനായ ഈ വൈറസ് രോഗ പ്രതിരോധ ശേഷി കുറവ് കാരണവും ശുചിത്വമില്ലായ്മ കാരണവുമാണ് മനുഷ്യനിലേക്ക് പ്രവേശിക്കുന്നത്. അതിനാൽ ശുചിത്വവും രോഗപ്രതിരോധശേഷിയും നമുക്ക് അത്യാവശ്യമാണ്. പോഷകാഹാരങ്ങൾ കഴിക്കുന്നതിലൂടെയും പരിസരം ശുചിയാക്കുന്നതിലൂടെയും നമുക്ക് ഒരു പരിധി വരെ ഇതിൽ നിന്നും അകന്നു നിൽക്കാൻ കഴിയും. നമ്മുടെ ശരീരത്തിന് ശുചിത്വം ഉണ്ടെങ്കിൽ മാത്രമേ ശരീരത്തിന് പ്രതിരോധശേഷി ഉണ്ടാവുകയുള്ളൂ. വീടും പരിസരവും മാത്രം ശുചിത്വം ആക്കിയാൽ പോരാ, കൈകൾ സോപ്പുപയോഗിച്ചു കഴുകുകയും ശരീരം വൃത്തിയാക്കുകയും വേണം. ഏത് തരത്തിലുള്ള രോഗവും മനുഷ്യശരീരത്തെ കീഴടക്കുന്നത് ശുചിത്വമില്ലായ്മ കൊണ്ടും രോഗപ്രതിരോധ ശേഷി കുറവ് കാരണവുമാണ് . നമുക്ക് ഇതിനെ കുറിച്ച് ബോധവൽക്കരണം നൽകുന്നതിനും നമ്മളിൽ ഇതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്താനും വേണ്ടിയാണ് സെപ്റ്റംബർ 21 ലോക ശുചിത്വ ദിനം ആയി ആചരിക്കുന്നത്. നാം വസിക്കുന്ന ഭൂമി നമ്മുടേത് ആണ് . അതിൽ വസിക്കുന്ന എല്ലാ ജീവജാലങ്ങൾക്കും തുല്യ അവകാശമാണ് . അതിനാൽ നമ്മുടെ ഭൂമിയെ സംരക്ഷിക്കുകയും ശുചിയായി സൂക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഇതിനെ ആസ്പദമാക്കി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കാൻ തുടക്കമിട്ടു. എന്നാൽ ഇപ്പോൾ മനുഷ്യൻ ഇതിനെക്കുറിച്ചൊന്നും ഓർക്കുന്നില്ല. ജലാശയങ്ങളിലും മറ്റു സ്ഥലങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നു. മാത്രമല്ല തന്റെ സുഖ സൗകര്യങ്ങൾക്ക് വേണ്ടി വനം വെട്ടി നശിപ്പിക്കുന്നു. മാലിന്യങ്ങളുടെ വർദ്ധനവ് കാരണവും മരങ്ങളുടെ കുറവ് കാരണവും ഒട്ടനവധി രോഗങ്ങൾ നമ്മുടെ സമൂഹത്തിൽ പൊട്ടിപ്പുറപ്പെടുന്നുണ്ട്. ഇതിനു കാരണം നാം തന്നെയാണ് . നമ്മുടെ ചുറ്റുവട്ടം തിരിഞ്ഞു നോക്കൂ നമ്മുടെ ജലാശയങ്ങൾ മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു നമ്മുടെ ഗ്രാമങ്ങളിലെ ചെറു കുളങ്ങൾ ഏതാണ്ട് ഭാഗികമായി തന്നെ മൂടപ്പെട്ടിരിക്കുന്നു. ചപ്പുചവറുകൾ എറിഞ്ഞ് നീരൊഴുക്ക് തടയപ്പെട്ടിരിക്കുന്നു അശാസ്ത്രീയ പരമായ ആധുനികവൽക്കരണവും അനധികൃതമായ വനനശീകരണവും പ്രകൃതിയുടെ താളം തെറ്റിക്കുകയാണ് ഇതിനകം ലോകത്ത് ഒട്ടേറെ ഏതാണ്ട് 3000 ദശലക്ഷം ഏക്കർ കൃഷിഭൂമി ഉപയോഗയോഗ്യമല്ലാത്ത തായിത്തീർന്നിരിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ആഗോള തലത്തിൽ ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിനും പ്രകൃതി ദുരന്തത്തിനും കാരണം ആകുന്നു. അടിക്കടി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും മാറ്റങ്ങളും ഇന്ത്യയിലെന്നല്ല ലോകരാഷ്ട്രങ്ങളിൽ തന്നെ ബാധിക്കുന്ന ഒന്നാണ് . നാം ഇപ്പോൾ അനുഭവിക്കുന്ന കൊറോണ പോലെയുള്ള മഹാ വ്യാധികൾ ഇതിന് ഉദാഹരണമാണ്. പ്രകൃതിയെ നശിപ്പിക്കാതെ പ്രകൃതിയെ സംരക്ഷിക്കണം. 'ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ. നാം ശുചി ആവുക നമ്മുടെ വീടും പരിസരവും ശുദ്ധിയാക്കുക നാടും നഗരവും ശുദ്ധിയാക്കുക' "പ്രകൃതി തന്നെയാണ് ശക്തി. പ്രപഞ്ചം തന്നെയാണ് സത്യം". പരിസ്ഥിതി ശുചിത്വവും ശാരീരിക ശുചിത്വവും ജീവിതചര്യ ആക്കി മാറ്റുക.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |