സെൻറ് ജോർജ്ജെസ് യു.പി.സ്കൂൾ ചാത്തന്നൂർ/അക്ഷരവൃക്ഷം/ വിശ്വപ്രകൃതി

വിശ്വപ്രകൃതി

   
 
വിശ്വപ്രകൃതിയെ നോക്കി- നിന്നത്‌ഭുത സത്ബധ - നായി മനുഷ്യൻ !
കാറ്റും കടലും മഴയും മരങ്ങളും, വാനവും പൂവും നിലാവും എന്തെന്നറിയാതെ ചിന്തയിലുത്തരം തോന്നാതെ നിന്നും മനുഷ്യൻ !
ഈ പരിസ്ഥിതി ഒരു വലിയ പുഷ്പം അതിൽ വർണങ്ങളായ ദളമാണ് നാം.
 നമ്മളപൂവിൻ മടിത്തട്ടിലെങ്ങോ തുടിക്കും പരാഗങ്ങൾ!
മഴയും കാറ്റും ആപ്പൂവിൻ കിനാവുകൾ ഇടിമിന്നൽ ദീപ്തമാം രാഗം.
ഇടിമുഴക്കങ്ങളിപ്പൂവിന്റെ യിതളുകൾ ഉലയവെ ഉയരുന്ന ശബ്ദം.
മറ്റൊരു പുഷ്പത്തിൽ നിന്നുമിപൂവിലും പൂമ്പോടികളൊരു നാളിൽ വീഴും.
അല്ലെങ്കിൽ നമ്മളാം പൂമ്പൊടികൾ ചെയ്തന്യമാമൊരു പൂവിലെത്തും.
അത് മട്ടിളൊരുമിച്ച പൂവുകൾ നിന്നുമൊരു കനിയുത്ഭവിക്കും നാളെ .............
ആ മാധുര്യം ഇന്നെന്റെ കനവിൽ നിറഞ്ഞു തൂകുന്നു.
 ഓർമയിൽ മായാത്ത അനുഭവങ്ങൾ. വാരിത്തരുന്നു പ്രകൃതി.......
മനസ്സിൻ കുളിർമയായ് ബാല്യ പാഠങ്ങൾ പകർന്നു തരുന്നു യഥേഷ്ടം. ഇന്നാകെ മാറിപ്പോയല്ലോ പ്രകൃതിയും മനുഷ്യനും ഓർക്കിലെന്തത്ഭുതം. കാലം കുറേക്കൂടി പോയാൽ നാമെങ്ങനെ ജീവിക്കും. അതുപോലെയായാണല്ലോ നം പരിസ്ഥിതിയെ നാശോന്മുഖത്തേക്കു നയിച്ചത്....
കല്ലുരച്ചും മരങ്ങൾ വെട്ടിയും നാം ചെയ്യുന്നതെന്തേ?
തടിയിൽ നിന്നും കിളിർത്തു പൊങ്ങി വളർന്നു പല വഴിയായ് പടർന്നകലത്തിലെത്തിയ ചില്ലകൾ.
ആ മരത്തിൻ വേരും , ആ മരത്തിൻ നീരുമാം ജീവൻ.
 ഇരുളടഞ്ഞ വനത്തിലൂടെയലയടിച്ച കൗമാരം
 ഇന്ന്‌ വിസ്‌മൃതമാണെന്റെ വിദൂര ചിത്രങ്ങൾ . പരിസ്ഥിതി യാണെന്നമ്മ പരിസ്ഥിതി യാണെൻ ജീവൻ.
മർത്യനു ചേതനയായി മണ്ണിൽ കത്തുന്നു പരിസ്ഥിതി.
പണ്ടു മുത്തശ്ശി പറഞ്ഞിടാറുള്ളതാം വേറെയും ഞാൻ ഓർത്തിടുന്നു.... ഒത്തിരികാലമായി ശേഷമീ എത്ര തലമുറ കടന്നു പോയി ......
 ഓർമയിൽ നിന്നും ഞാൻ ഒരു കണം സൂക്ഷിച്ചു ഞാനെന്റെ പാട്ടിൽ പകർന്നെടുക്കട്ടെ...........
 
 


മേഘ. എസ്
6B സെൻറ് ജോർജ്ജെസ് യു.പി.സ്കൂൾ ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത