പ്രകൃതി ആണെന്റെയമ്മ
എന്റെ ജീവനു കാരണമാമ്മ
രോഗങ്ങളിൽ നിന്നും മുകതി നൽകാൻ
ഔഷധസസ്യങ്ങളും
നാവിനു രുചി നൽകാൻ പഴങ്ങളും
എന്റെ ആരോഗ്യത്തിനായി
കായ്കളും കനികളും
ശ്വസിക്കുവാൻ ശുദ്ധവായുവും
എല്ലാം തരുമെന്റെ അമ്മ
ഓരോ ജീവനിലുമുണ്ട് എന്റമ്മയുടെ ത്യാഗം
എന്റമ്മയുടെ സ്നേഹം
ഈ സ്നേഹത്തിനു കീഴിൽ ഒന്നു ചായാൻ
കിട്ടിയ ഈയവസരമാണെന്റെ ഭാഗ്യം