സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

1890 ഇൽ മുക്കാട്ടുകര പള്ളി സ്ഥാപിച്ചതോടെ പള്ളിക്കൂടം കൂടി ഉണ്ടാക്കണം എന്ന ആവശ്യം ശക്തമായി. തുടർച്ചയായ നിവേദനങ്ങളുടെയും സമ്മർദ്ദങ്ങളുടെയും ഫലമായി മുക്കാട്ടുകര യുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. കൊച്ചി കോവിലകത്ത് പണിക്കർ സ്ഥാനം നൽകപ്പെട്ടിരുന്ന പേരാറ്റുപുറത്ത് മനക്കാർക്ക് കോവിലകത്ത് ഉണ്ടായിരുന്ന സ്വാധീനവും ഇക്കാര്യത്തിൽ മുതൽക്കൂട്ടായി. തൃശ്ശൂരിലെ കിഴക്കൻ മേഖലയിലെ ആദ്യത്തെ പ്രൈമറി സ്കൂൾ സർക്കാർ തലത്തിൽ പറവട്ടാനി പ്രവർത്തി പാഠശാല എന്ന പേരിൽ 1890 ഇൽ മുക്കാട്ടുകര യിൽ പ്രവർത്തനമാരംഭിച്ചു. സെന്റ് ജോർജ് ന്റെ തിരുമുറ്റത്ത് പള്ളി തന്നെ സ്കൂളിന് സ്ഥലം നൽകുകയും ചെയ്തു. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള എൽപി സ്കൂൾ കെട്ടിടം ഇന്നും പള്ളിക്കുമുന്നിൽ റോഡിനു വടക്കുവശത്ത് യുപി സ്കൂളിന്റെ ഭാഗമായി നിലകൊള്ളുന്നു . സാംസ്കാരിക കേരളത്തിന്റെ തലസ്ഥാനമായ തൃശ്ശൂരിലെ സെന്റ് തോമസ് കോളേജ് യുപി സ്കൂളായി ആരംഭം കുറിച്ചത് 1889 ഇൽ ആയിരുന്നു എന്നത് മുക്കാട്ടുകര യുടെ പ്രാചീനത വിളിച്ചറിയിക്കുന്നു.പള്ളിയും പള്ളിക്കൂടവും ആയതോടെ മുക്കാട്ടുകര തൃശ്ശൂരിലെ കിഴക്കൻ ജനവാസ മേഖലയുടെ സ്ഥിര കേന്ദ്രമായി മാറി. മുക്കാട്ടുകര യുടെ ചുറ്റും ഗ്രാമങ്ങൾ ആയിരുന്നു. നെല്ലങ്കര, നെട്ടിശ്ശേരി, വെള്ളാനിക്കര, മാടക്കത്തറ, മണ്ണുത്തി, ഒല്ലൂക്കര എന്നിവിടങ്ങളിലെ കുട്ടികൾക്ക് പ്രൈമറി വിദ്യാഭ്യാസത്തിനും വഴി തുറന്നതോടെ ഈ പ്രദേശങ്ങൾ വിദ്യാഭ്യാസപരമായി മെച്ചപ്പെട്ടു. 1940 ഇൽ ഇവിടെ തിരുകുടുംബ കന്യാസ്ത്രികൾ മഠം സ്ഥാപിക്കുകയും സ്കൂളിന്റെ എൽ പി വിഭാഗം ഈ സിസ്റ്റേഴ്സിന് കൈമാറുകയും ചെയ്തു. അതാണ് ഞങ്ങളുടെ സ്കൂൾ ആയ സെന്റ് ജോർജ് സി എൽ പി എസ് വിദ്യാലയം. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു യുപി സ്കൂളിന് വേണ്ടി ശക്തമായ നീക്കം ഉണ്ടായി. തുടർന്ന് 1983 ഇൽ ഒരു യുപിസ്കൂൾ അനുവദിക്കപ്പെട്ടു. സമീപത്ത് ഒന്നുംതന്നെ യുപിസ്കൂൾ ഇല്ലാതിരുന്നതിനാൽ മുക്കാട്ടുകര യിലെയും സമീപ പ്രദേശങ്ങളുടെയും അപ്പർ പ്രൈമറി വിദ്യാഭ്യാസ പ്രശ്നം പരിഹരിക്കപ്പെട്ടു. വിദ്യാലയങ്ങൾ വന്നതോടെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റം വന്നു. സവർണ്ണ അവർണ്ണ വ്യത്യാസമില്ലാതെ എല്ലാവർക്കും വിദ്യ അഭ്യസിപ്പിക്കാൻ തുടങ്ങി . പിന്നീട് പെൺകുട്ടികൾക്കായി ഹൈസ്കൂൾ വേണമെന്ന ആവശ്യം ശക്തമാക്കാൻ തുടങ്ങി. അന്നത്തെ കോൺവെന്റ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്റ്റർ ബനവന്ത്തൂര ഈ കാര്യത്തിൽ മുന്നിട്ടിറങ്ങി. 1978 ഇൽ നാട്ടുകാർ അടങ്ങുന്ന ഒരു വലിയ യോഗം സംഘടിപ്പിച്ചു. അന്നത്തെ പള്ളി വികാരി ഫാദർ അഗസ്റ്റിൻ അക്കര അന്തരിച്ച ഒല്ലൂർ എംഎൽഎ ശ്രീ ആർ പി ഫാൻസിന്റെ ശക്തമായ സർക്കാർ സ്വാധീനംമൂലം ശ്രീ എ കെ ആന്റണി 1979 ഇൽ ജൂൺ 15 ബദ്ലഹേം ഗേൾസ് ഹൈസ്കൂൾ അനുവദിച്ചു. പഴയ പ്രൗഢിയിലും ഉന്നത യിലും ഉയർന്നുവന്ന വിദ്യാഭ്യാസ സംസ്കാരം 466 കുട്ടികളും 1,2,3,4 ക്ലാസ്സുകളിൽ ഓരോ ക്ലാസിലും 4 ഡിവിഷനുകളായി 16 അധ്യാപകരും ജോലി ചെയ്യുന്നു.