സെന്റ് സ്ററീഫൻ എൽ.പി.എസ് കള്ളമല/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധനവും

ശുചിത്വവും രോഗപ്രതിരോധനവും

പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിൻ്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിൻ്റെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെണ് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വ വ്യവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു.

ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിൻ്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്ന് കൺതുറന്ന് ആർക്കും മനസ്സിലാക്കാൻ കഴിയുന്നതാണ്. എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു? വ്യക്തിശുചിത്വത്തിൽ ഏറെ പ്രാധാന്യം കൽപിക്കുന്ന മലയാളി പരിസര ശുചിത്വത്തിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കൽപ്പിക്കാത്തത്? ഇതെല്ലാം നമ്മുടെ ബോധ നിലവാരത്തിൻ്റെയും കാഴ്ചപ്പാടിൻ്റെയും പ്രശ്നമാണ്. ആരും കാണാതെ തൻ്റെ വീട്ടിലുള്ള മാലിന്യങ്ങൾ അയൽക്കാരൻ്റെ പമ്പിലേക്കെറിയുന്ന, സ്വന്തം വീട്ടിലെ അഴുക്ക് ജലം രഹസ്യമായി ഓടയിലേക്ക് ഒഴുക്കുന്ന മലയാളി തൻ്റെ കപട സാംസ്കാരിക മൂല്യബോധത്തിൻ്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്? ഈ അവസ്ഥ തുടർന്നാൽ മാലിന്യകേരളം എന്ന ബഹുമതിക്ക് അർഹരാവുകയില്ലേ! മനുഷ്യൻ്റെ ഈ പ്രവർത്തിയിൽ മാറ്റം വന്നേ മതിയാവൂ.

വ്യക്തിശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിൻ്റെ പ്രധാന ഘടകങ്ങൾ അരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണമാകുന്നത്. ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ നന്നായി കഴുകുക വിര, ത്വക്ക് രോഗങ്ങൾ, വയറിളക്കരോഗങ്ങൾ, കോവിഡ് എന്നിവ തടയാം. കൈയ്യുടെ പുറം ഭാഗം, വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകുന്നതുമൂലം കോവി ഡിനെയും മറ്റു വൈറസിനേയും നമുക്ക് തടഞ്ഞു നിർത്താം. തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവാല ഉപയോഗിച്ച് നിർബന്ധമായും മുഖം മറയ്ക്കുക. രോഗം ബാധിച്ചവരുടെ ശരീരശ്ര വങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക,പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, നഖം മുറിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും ഒഴിവാക്കുക തുടങ്ങിയ ഒട്ടനവധി ആരോഗ്യശീലങ്ങൾ വ്യക്തികൾ സ്വയമായി പാലിക്കേണ്ടതുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളേയും ജീവിത ശൈലി രോഗങ്ങളേയും ഒഴിവാക്കുവാൻ കഴിയും.ഇത്തരം നല്ല ശീലങ്ങൾ മാത്രം പ്രവർത്തിച്ച് കൊറോണ പോലുള്ള വലിയ മാരക രോഗങ്ങൾക്കെതിരെ നമുക്ക് പൊരുതാം.

റിസ്വാൻ മുബാരിസ്
2 A സെൻ്റ്. സ്റ്റീഫൻസ് എൽ. പി. സകൂൾ കള്ളമല
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം