കേരള മോഡൽ
ലോകത്തെ നടുക്കം കൊള്ളിച്ച പെയ്മാരി ആണ് 2018 ലെ വെള്ളപ്പോക്കം.അത് കേരളത്തെ ആകെ നശിപ്പിച്ചു.ലക്ഷകണക്കിന് മനുഷ്യരെ കൊന്നുത്തള്ളിയ
വെള്ളപൊക്കം.അതിന് ശേഷം വീണ്ടും വന്നു നിപയെന്ന രൂപത്തിൽ.അത് പരത്തിയതൊ നമ്മുടെ പാവം വൗവ്വാൽ.ആ വിഷമഘട്ടവും നമ്മൾ അതിജീവിച്ചു.പിന്നീട് 2019 ലും വന്ന വെള്ളപൊക്കത്തിലും നമ്മുടെ കേരളീയരെ കൊണ്ടുപോയി.ജാതിയുടെയും മതത്തിന്റെയും വേർതിരിവില്ലാതെ അപ്പോൾ രക്ഷിക്കാനെത്തിയവരായിരുന്നു കടലിന്റ്റ മക്കൾ.ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്ന കേരളീയർ ഒരു വെള്ളപൊക്കം വന്നപ്പോൾ വലിയവനെന്നോ ചെറിയവനന്നോ നോക്കാതെ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ചു. ഇപ്പോൾ വീണ്ടുമൊരു അതിജീവനത്തിനും തയ്യാറെടുക്കുകയാണ്.കോവിട് 19 അഥവാ കൊറോണ എന്ന മഹാമാരി ചൈനയിൽ വന്ന് അവിടുത്തെ ആളുകളെ കൊന്നൊടുക്കി.പിന്നെ അത് കേരളത്തിൽ വന്നു , ഇറ്റലിയിൽ വന്നു, ഇറാനിൽ വന്നു ,എന്തിന് മരുഭൂമിയായ ദുബായിലെ പലസ്ഥലങ്ങളിലും വന്നു.ലോകം ഒട്ടാകെ ഇത് വർധിച്ചിട്ടും ആർക്കും ഇത് അതിജീവിക്കാൻ കഴിഞ്ഞിട്ടില്ല.
എന്നാൽ കേരളം ഇത് അതിജീവിച്ചു. എല്ലാവരുംവീട്ടിലിരുന്ന്.കേരളത്തിലെ എല്ലാവരും ഒരു മാസം വീട്ടിലിരുന്ന് ലോക്ഡൗൺ പാലിച്ചു.കൃത്യമായി ശുചിത്വം എല്ലാവരും പാലിച്ചു. വീടുകളിൽ ഇരുന്ന് ഓരോരുത്തരും വിനോദങ്ങളിൽ ഏർപെടുകയും ചെയ്തു. ഇന്ത്യ ഒട്ടാകെ ലോക്ഡൗൺ ആചരിക്കുകയാണ്. ലോകം ഒട്ടാകെ ഒന്നര ലക്ഷത്തിലധികം ആളുകൾ ചത്തൊടുങ്ങി.കോവിട് 19 എന്ന ചങ്ങല പൊട്ടിചെറിയുകയാണ് നമ്മൾ ചെയ്യേണ്ടത്.നമ്മൾ ഇതും അതിജീവിക്കും,കോവിട് വെറും നിസ്സാരം നമുക്ക്.
|