ഏതൊരു വ്യക്തിയുടെയും ജീവിതത്തെ സ്വാധീനിക്കുന്നത് പുസ്തകങ്ങളാണ്. കുഞ്ഞുണ്ണി മാഷ് പറയുന്നതുപോലെ വായിച്ചാൽ വളരും. വായിച്ചില്ലെങ്കിൽ വളയും. വിദ്യാർത്ഥി ജീവിതത്തിൽ ഗ്രന്ഥശാലകൾക്കു വളരെ പ്രാധാന്യം ഉണ്ട് . അത് തിരിച്ചറിഞ്ഞു വിദ്യാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന 3500 ൽ അധികം പുസ്തകങ്ങൾ ഉള്ള നല്ലൊരു ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. സിസ്റ്റർ ജാൻസി ഫ്രാൻസിസിന്റെ നേതൃത്വത്തിൽ 9 ക്‌ളാസിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് പ്രേത്യേക പരിശീലനം നൽകി ജൂനിയർ ലൈബ്രേറിയന്മാരായി അവരുടെ സഹായത്തൽ ആണ് ലൈബ്രറി പ്രവർത്തിക്കുന്നത്. എല്ലാ ദിവസങ്ങളിലും രാവിലെ 9 മുതൽ 9.30 വരെയും ഉച്ചക്ക് 12.45 മുതൽ 1.30 വരെയും വൈകുന്നേരങ്ങളിൽ 3.45 മുതൽ 5.൦൦ മാണി വരെയും വിദ്യാർത്ഥികൾക്ക് ഇഷ്ടാനുസരണം പുസ്തകങ്ങൾ എടുക്കാനും വായിക്കാനും ഉള്ള അവസരങ്ങൾ നൽകുന്നു. വീട്ടിൽ കൊണ്ടുപോകുന്ന പുസ്തകങ്ങൾ രണ്ടാഴ്ചക്കുള്ളിൽ ലൈബ്രറിയിൽ തിരിച്ചേല്പിക്കണം. ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഉള്ള വിശാലമായ ഒരു വായനാമുറിയും ക്രമീകരിച്ചിട്ടുണ്ട്.