സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/പരിസ്ഥിതി ക്ലബ്ബ്
ഓരോ വ്യക്തിയും പരിസ്ഥിതിയുടെ ഒരു അംഗമാണെന്ന് തിരിച്ചറിവ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങൾ പ്രവർത്തിക്കുന്നത്. പരിസ്ഥിതി ക്ലബ്ബിൽ സാധാരണ കൂടുതൽ കുട്ടികൾ അംഗങ്ങളായി ചേരാറുണ്ട് .അവരിൽ നിന്നും പ്രധാന കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു .അധ്യാപകരുടെ നേതൃത്വത്തിൽ രണ്ടാഴ്ചയിലൊരിക്കൽ യോഗം ചേരുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കുകയും ചെയ്യുന്നു .പരിസ്ഥിതി മലിനീകരണം തടയൽ, കുടിവെള്ള സംരക്ഷണം, ഔഷധത്തോട്ട നിർമ്മാണം, പ്രദർശനം, സ്കൂൾ പച്ചക്കറിത്തോട്ടം നിർമ്മാണം തുടങ്ങിയവയാണ് പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ .
പരിസ്ഥിതി മലിനീകരണം തടയിലുമായി ബന്ധപ്പെട്ട് കുട്ടികൾ അവരുടെ ഇടയിൽ മിഠായി വിതരണം തടയുകയും പ്ലാസ്റ്റിക് ക്യാരേജ് സ്കൂൾ കോമ്പൗണ്ടിൽ പൂർണ്ണമായി നിരോധിക്കുകയും ചെയ്തു. പേപ്പർ പേനകൾ, പേപ്പർ ബാഗ് മുതലായവ കുട്ടികൾക്ക് വിതരണം ചെയ്തു . അമ്പലവയൽഫാമിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുകയുംആധുനിക കൃഷി രീതികളും തൈ ഉല്പാദനവും മനസ്സിലാക്കുകയും ചെയ്തു,കുടിവെള്ള സംരക്ഷണവുമായി ബന്ധപ്പെട്ട മഴവെള്ള സംഭരണിയും മഴ കുഴിയും എന്ന വിഷയത്തിൽ അധ്യാപകരുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു .എല്ലാ വിദ്യാർത്ഥികളും മാതാപിതാക്കളുടെ സഹായത്തോടെ ഔഷധസസ്യങ്ങൾ സ്കൂളിൽ കൊണ്ടു വരികയും അവർ കൊണ്ടുവന്ന സസ്യങ്ങൾ പരിചയപ്പെടുത്തുകയും പ്രദർശിപ്പിക്കുകയും ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. സുഗന്ധവ്യജ്ഞനങ്ങൾ സ്കൂളിൽ കൊണ്ടു വരികയും അവയുടെ ഗുണങ്ങൾ തിരിച്ചറിയുകയും ചെയ്തു. സ്കൂൾ സൗന്ദര്യവൽക്കരണം ആയി ബന്ധപ്പെട്ട് ചെടികൾചെറിയ പാത്രങ്ങളിൽ നട്ടുപിടിപ്പിച്ച് സ്കൂൾ വരാന്തയിൽ പ്രദർശിപ്പിച്ചിരിക്കുന്നു. പക്ഷികൾക്ക് കുടിയ്ക്കാൻ കുട നീർ പൂന്തോട്ടത്തിൽ ഒരുക്കിവച്ചു .പൂന്തോട്ടം പച്ചക്കറി തോട്ടം എന്നിവ കുട്ടികളുടെ നേതൃത്വത്തിൽ നിർമിച്ചു