സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/ആർട്‌സ് ക്ലബ്ബ്
10-01-2022 ൽ സ്കൂളിൽ ആർട്ട് സ്റ്റുഡിയോ ഗാലറി പ്രവർത്തനമാരംഭിച്ചു.. ലളിതകലകളിൽ താല്പര്യമുള്ള കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകുന്നതിനും, കുട്ടികളുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും വേണ്ടിയാണ് സ്കൂൾ മാനേജ്‍മെന്റും, പ്രധാന അധ്യാപകനും, ചിത്രകലാ അധ്യാപകനും ചേർന്ന് ഈ ഗാലറിയ്ക്ക് രൂപം നൽകിയത്.

ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളിൽ നിന്നും പ്രത്യേകം തിരഞ്ഞെടുത്ത 27 ഓളം കുട്ടികളുടെയും, ചിത്രകല അധ്യാപകന്റെയും കലാ പ്രദർശനവും അന്നേ ദിവസം നടന്നു. തുടർന്നുള്ള രണ്ടാഴ്ച്ചക്കാലം ചിത്ര ശില്പ പ്രദർശനം സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വന്ന് കാണുകയും, കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആർട്ട് സ്റ്റുഡിയോ ഗാലറിയുടെ ഉദ്‌ഘാടനം കർമ്മം സ്കൂൾ മാനേജർ ഫാദർ പോൾ ചെറുപ്പള്ളി നിർവഹിച്ചു. ഹെഡ്മാസ്റ്റർ ബിജുമോൻ ജോസഫ്,ബി. ആർ. സി ബി.പി. സി ശ്രീജ ശശിധരൻ, പ്രിൻസിപ്പൽ ഷൈനി, ചിത്രകലാ അധ്യാപകൻ അഗസ്റ്റിൻ വര്ഗീസ് , സ്റ്റാഫ് സെക്രട്ടറി കുരിയാക്കോസ് ആന്റണി, പി.ടി. എ പ്രസിഡന്റ് ജോബ് എന്നിവർ പ്രസംഗിച്ചു.പ്രദർശനത്തിൽ പങ്കെടുത്ത കുട്ടികളുടെ രക്ഷിതാക്കളും ചടങ്ങിൽ പങ്കുകൊണ്ടു.
കലാ, പ്രവർത്തി പരിചയ മത്സരങ്ങളിൽ കുട്ടികളെ പങ്കെപ്പിക്കുന്നതിനായി കുട്ടികൾക്ക് പ്രേത്യേകം പരിശീലനം നൽകുന്നു, ക്ലേ മോഡലിംഗ്, വേസ്റ്റ് മെറ്റീരിയൽ ആർട്ട്, പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ്, പാവ നിർമാണം,... Etc എന്നിവയിൽ പ്രേത്യേകം പരിശീലനം നൽകുന്നു. കൂടാതെ വാട്സാപ്പ് ഗ്രൂപ്പ് വഴിയും കുട്ടികൾക്കു കലാപഠനം സാധ്യമാക്കുന്നു.തുടന്നും കുട്ടികളുടെ കലാ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്, കേരള ലളിതകല അക്കാഡമി സംസ്ഥാന അവാർഡ് ജേതാവും(2009), സ്കൂളിലെ കലാ അധ്യാപകനുമായ ശ്രീ അഗസ്റ്റിൻ വർഗീസ്.


