സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമാകുമ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെ ‘തിരികെ വിദ്യാലയത്തിലേക്ക്’ എന്ന പേരിൽ കൈറ്റ് സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങൾക്കായി ഒരു ഫോട്ടോഗ്രഫി മത്സരം നടത്തുകയാണ് .കേരളത്തിലെ പതിനായിരത്തോളം സ്‌കൂളുകളെ കോർത്തിണക്കിക്കൊണ്ട് തയ്യാറാക്കിയിട്ടുള്ള സ്‌കൂൾ വിക്കിയിൽ (www.schoolwiki.in) സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളുടെ രചനാമത്സരങ്ങളും ചിത്ര കാർട്ടൂൺ മത്സരങ്ങളും ഉൾപ്പെടുത്തിയതിന്റെയും എല്ലാ സ്‌കൂളുകളുടെയും ഡിജിറ്റൽ മാഗസിനുകൾ അപ്ലോഡ് ചെയ്തതിന്റെയും കോവിഡ് കാലത്ത് ‘അക്ഷരവൃക്ഷം’ എന്ന പേരിൽ 56399 കുട്ടികളുടെ സൃഷ്ടികൾ ലഭ്യമാക്കിയതിന്റെയും മാതൃകയിൽ ഈ ചിത്രങ്ങൾ പൊതുജനങ്ങൾക്ക് കാണാനായി പ്രദർശിപ്പിക്കും.