സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/കുഞ്ഞെഴുത്തുകൾ
അമ്മയാകുന്ന പ്രകൃതി
പ്രകൃതിയാക്കുന്ന അമ്മയെ മാറോടു ചേർത്ത് നിൻ സ്നേഹമാം ലാളനയേറ്റു ഞാൻ.
കൊഞ്ചുന്ന ചിരിയോടെ എൻ പുഞ്ചിരി തുമഞ്ഞായി പൊഴിഞ്ഞു.
ആ മൃദുസ്നേഹമെനിൽ നറുനിലാവായ് പൊഴിഞ്ഞു.
താളത്തിൽ എൻ ഹൃദയം തുടിച്ചു 'അമ്മേ എന്ന് എന്റെ ചുണ്ട് വിറച്ചു.
തരളമാം സ്നേഹത്തിൻ മൃദു സാന്ത്വനമായി മാറി നിൻ ചെറുവിരലുകൾ.
ചുംബിച്ചു ചുംബിച്ചു നിൻ കവിൾ തുടുത്തു അമ്മതൻ സ്നേഹം ഞാൻ അനുഭവിച്ചു...
ആൻ ക്ലാര പി.എസ്
- 9 A സെന്റ്. മേരീസ് സി. ജി. എച്. എസ്. എസ്, എറണാകുളം
എറണാകുളം ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത