സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/വരും കാലം

വരും കാലം

പച്ചിലക്കൊമ്പുകൾ കരിഞ്ഞു പോകുന്നൊ
ര ഉഷ്ണമാം കാലമിങ്ങെത്തുമല്ലൊ
ദാഹിച്ചു വലയുന്ന പക്ഷികൾ തന്നുടെ
മധുരമാം ഗീതങ്ങൾ മറന്നുപോകും
ഒരു തുള്ളി വെള്ളത്തിനലയുന്ന മൃഗങ്ങളും
മനുഷ്യരും ഓരോ നിമിഷവും ചത്തൊടുങ്ങും
വരുംകാലമാകെയും അനുഭവിക്കുവാൻ
 പോകുന്ന ദുരിതത്തിൻ തുടക്കമാണിത് ,
ഇന്നനുഭവിച്ചീടുന്ന പ്രളയവും വൈറസും
ഇനിയുള്ള കാലത്തെ ഇരുട്ടിൽലാഴ്ത്തും.

ആഷ്മിക എ. എസ്
7 C സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത