സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി/ഭക്ഷ്യ സ‍ുരക്ഷാ ക്ലബ്‌

2013 14 അധ്യയനവർഷത്തിൽ പത്തനംതിട്ട ജില്ല കാർഡ് കൃഷി വിജ്ഞാന കേന്ദ്രം തെള്ളിയൂർ ഏർപ്പാടാക്കിയ മുകുളം പദ്ധതിയിൽ ഈ സ്കൂളിൻറെ Blossom Eco Club രജിസ്റ്റർ ചെയ്തു .2014 ജനുവരി ഒന്നു മുതൽ നാലു വരെ നടന്ന ഹരിത സംഗമത്തിൽ ഇവിടുത്തെ കാർഷികവിഭവങ്ങൾ പ്രദർശിപ്പിക്കുകയുണ്ടായി. 2014 -15 അധ്യയനവർഷത്തിൽ ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16 ന് വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ സെമിനാറും പരമ്പരാഗത ഭക്ഷ്യമേളയും നടത്തി. സെമിനാർ card K V K യിലെ Subject Matter specialist

ആയ Dr. Sindhu Sadanandan, Dr. Vinod Mathew ,Sri Binu John, എന്നിവർ  നേതൃത്വം നൽകി. പ്രസ്തുത സമ്മേളനം മാർത്തോമാ സഭാ സെക്രട്ടറി റവ ഉമ്മൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. "വിഷലിപ്ത പച്ചക്കറികൾ ഒഴിവാക്കി രോഗ വിമുക്ത തലമുറയെ വാർത്തെടുക്കുക എന്നതിന് ആവശ്യമായ മുൻകരുതലുകൾ "എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.കുട്ടികളും , മാതാപിതാക്കളും അധ്യാപകരും ചേർന്ന് 243 വിഭവങ്ങൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ സമ്മേളനമായിരുന്നു ഇത്.

പിടിഎ അംഗവും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ മധുസൂദനൻ അവറുകളുടെ നേതൃത്വത്തിലും .പിടിഎ പ്രസിഡണ്ട് ശ്രീ ജോസി ഫിലിപ്പിന്റെ നേതൃത്വത്തിലും സ്കൂളിൽ കാടുപിടിച്ചു കിടന്ന ഇടം 2013 ജൂലൈയിൽ തെളിയിക്കുകയും മരച്ചീനി, വാഴ കപ്പ ,ഏത്ത വാഴ ,ചേന, ചേമ്പ് ,ഇവ നടുകയും നല്ല വിളവെടുപ്പ് നടത്തുകയും ചെയ്തു. 2013-14 തുടങ്ങിയ കൃഷി ഇന്നുവരെയും നിർവിഘ്നം തുടർന്നുവരുന്നു എല്ലാവർഷവും പഠന പ്രവർത്തനത്തിന് ഭാഗമായ ഭക്ഷ്യമേളയും2013 14 മുതൽ നടത്തിവരുന്നു.

സംസ്ഥാനതലത്തിൽ ശ്രീകാര്യം എനർജി മാനേജ്മെൻറ് സെൻററിൽ വച്ച് നടന്ന ഊർജ്ജസംരക്ഷണ വാരത്തോടനുബന്ധിച്ച് നടത്തിയ കാർട്ടൂൺ മത്സരത്തിൽ കുമാരി അന്നപൂർണ്ണ . എസ് പങ്കെടുക്കുകയുണ്ടായി.