സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പെൺക്കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് സൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ അവർക്ക് വേണ്ടി ഒരു ഇംഗ്ലിഷ് സ്ക്കുൾ അത്യാവശ്യമാണന്ന ബോധ്യത്തോടെ പള്ളി അധികൃതർ നടത്തിയ തീവ്രശ്രമത്തിന്റെ ഫലമായി 1930-ൽ അനുവദിച്ചു കിട്ടിയ ഇംഗ്ലിഷ് സ്ക്കുളാണ് സെന്റ് മേരീസ് സ്ക്കുൾ. 1930-ൽ ബ.മുള്ളങ്കുഴിയിൽ ഫ്രാൻസീസച്ചൻ വികാരിയായിരുന്നപ്പോഴാണ് ഇത് സാധ്യമായത്. ചങ്ങനാശ്ശേരിയിൽ നിന്നും കർമലീത്തസിസ്റ്റേഴ്സിനെ വരുത്തി മഠവും പള്ളിമേടയുടെ വരാന്തയിൽ വിദ്യാലയവും ആരംഭിച്ചു . സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ശ്രീമതി അക്കാമ്മ ചെറിയാൻ 1931-1936 വരെ സ്ക്കുൾ ഹെഡ്മിസ്ട്രസായി പ്രവർത്തിച്ചു.സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം കാഞ്ഞിരപ്പള്ളി MLAയായ ശ്രീമതി അക്കാമ്മ ചെറിയാൻ 1948-ൽ സ്ക്കുളിനെ ഹൈസ്ക്കുളാക്കി ഉയർത്തി .1980-ൽ സെപ്റ്റംബറിൽ സ്ക്കുളിന്റെ സുവർണജൂബിലി വർണശബളമായ പരിപാടികളോടെ ആഘോഷിച്ചു.