സെന്റ് മേരീസ് എൽ പി എസ് തീക്കോയി/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്

ഭാഷാശേഷി വികസന ക്ലബ്ബ്

                  കുട്ടികളുടെ ഭാഷാശേഷികൾ വികസിപ്പിക്കുന്നതിനായി രൂപീകരിച്ചിരിക്കുന്ന ക്ലബ്ബാണ് ഭാഷാശേഷി വികസന ക്ലബ്ബ്. വായന ലേഖനം സർഗാത്മക രചനകൾ എന്നിവയിൽ കുട്ടികൾ പ്രാണ്യം നേടുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു. അതിലൊന്നാണ് അവധിക്കാലത്ത് നടപ്പിലാക്കിയ പുസ്തക നിർമ്മാണം.
പ്രമാണം:32224 photo159.png
PUSTHAKA NIRMANAM


പുസ്തക നിർമ്മാണം

                  തീക്കോയി സെന്റ് മേരീസ് എൽ. പി സ്കൂളിന്റെ ഈ വർഷത്തെ വ്യത്യസ്തമായ ഒരു അവധിക്കാല പ്രവർത്തനമായിരുന്നു പുസ്തകം നിർമ്മാണം . കുട്ടികളെ വായനയിലേക്കും, ലേഖനത്തിലേക്കും നയിക്കാനും അതോടൊപ്പം അവരുടെ സർഗാത്മ കഴിവുകളെ വളർത്താനും,  ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും സഹായകമായ ഒരു പ്രവർത്തനമായിരുന്നു ഇത്.ഓരോ കുട്ടിയും രക്ഷിതാക്കളുടെ സഹായത്തോടെ തങ്ങളുടേതായ രീതിയിൽ  പുസ്തക രചന നടത്തുകയുണ്ടായി.സ്വന്തമായി എഴുതിയതും ഗൂഗിളിൽ നിന്നും യുട്യൂബിൽ നിന്നും കണ്ടുപിടിച്ച് എഴുതിയതുമായ കാര്യങ്ങൾ തങ്ങളുടേതായ രീതിയിൽ കടലാസിൽ പകർത്തിയപ്പോൾ കുട്ടികൾ അവരറിയാതെ തന്നെ മികവിന്റെ പടികൾ ചവിട്ടിക്കയറുകയായിരുന്നു. മികച്ച പുസ്തകം തയ്യാറാക്കിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയുണ്ടായി. ഏകദേശം 90 ലധികം കുട്ടികൾ പുസ്തകങ്ങൾ തയ്യാറാക്കി. ഏറ്റവും മികച്ചതിന് സമ്മാനങ്ങൾ നൽകുകയും ചെയ്തു.