ആനേ ആനേ കൊമ്പുണ്ടോ
ആനക്കുട്ടനു കൊമ്പുണ്ടോ
ഉണ്ടേ ഉണ്ടേ കൊമ്പുണ്ടേ
കൂർത്തു മിനുത്തൊരു കൊമ്പുണ്ടേ
ആനേ ആനേ കാലുണ്ടോ
ആനക്കുട്ടനു കാലുണ്ടോ
ഉണ്ടേ ഉണ്ടേ കാലുണ്ടേ
തൂണു കണക്കൊരു കാലുണ്ടേ
ആനേ ആനേ വാലുണ്ടോ
ആനക്കുട്ടനു വാലുണ്ടോ
ഉണ്ടേ ഉണ്ടേ വാലുണ്ടേ
ചൂലുകണക്കൊരു വാലുണ്ടേ
ആനേ ആനേ മൂക്കുണ്ടോ
ആനക്കുട്ടനു മൂക്കുണ്ടോ
ഉണ്ടേ ഉണ്ടേ മൂക്കുണ്ടേ
കുഴലു കണക്കൊരു മൂക്കുണ്ടേ
ആനേ ആനേ ചെവിയുണ്ടോ
ആനക്കുട്ടനു ചെവിയുണ്ടോ
ഉണ്ടേ ഉണ്ടേ ചെവിയുണ്ടേ
വിശറി കണക്കൊരു ചെവിയുണ്ടേ
ആനേ ആനേ വയറുണ്ടോ
ആനക്കുട്ടനു വയറുണ്ടോ
ഉണ്ടേ ഉണ്ടേ വയറുണ്ടേ
പെട്ടി കണക്കൊരു വയറുണ്ടേ
ആനേ ആനേ കണ്ണുണ്ടോ
ആനക്കുട്ടനു കണ്ണുണ്ടോ
ഉണ്ടേ ഉണ്ടേ കണ്ണുണ്ടേ
ഇത്തിരി പോന്നോരു കണ്ണുണ്ടേ..