അങ്ങു ദുരെ ചൈനതൻ
പട്ടണത്തിൽ നിന്നും സങ്കടകരമാം
വാർത്തഎത്തിടുന്നു മാനവരാശിയെ
കൊന്നൊടുക്കിടുന്നൊരു മഹാമാരി
അതിങ്ങെത്തി കൊച്ചുകേരളത്തിലും
അധ്യയന വർഷാവസാന
ത്തോടടുത്തിടുന്നു.ഞങ്ങൾ
വിദ്യാലയ വാർഷികത്തിനായ്
ഒരുങ്ങിടുന്നു കൂടെ പ്രിയരാം
അദ്ധ്യാപകരുടെ യാത്രയയപ്പും
ബന്ധനം ബന്ധനം സർവ്വവും
ബന്ധനത്തിൽ.സ്കൂളുകൾ ,
കോളേജുകൾ , ദൈവാലയങ്ങൾ
മാനുഷ്യരെല്ലാം ബന്ധനത്തിൽ.
സാമൂഹികമാം അകലം പാലിച്ചേ തീരു
ജീവനാം അധ്യാപനത്തിൽനിന്നും
പടിയിറങ്ങുന്ന പ്രിയരാം അധ്യാപകർ
അവരെ ആദരിച്ചു യാത്രയാക്കാൻ
കഴിഞ്ഞില്ല മഹാമാരിയാൽ ബന്ധനം
ബന്ധനം സർവ്വവും ബന്ധനത്തിൽ
ഇന്നിയെന്നു തുറന്നിടുമെന്നുടെ
വിദ്യാലയം ഇന്നിയെന്നുകാണു -
മെന്നുടെ പ്രിയരാം അധ്യാപകരെ,
കുട്ടുകാരെ ദൈവമേ കാത്തിടേണമേ
നിന്നുടെ മക്കളാം ഞങ്ങളെ .........