സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

രണ്ട് സ്കൂൾ കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും, കുട്ടികളുടെ വായനാ ശീലം വളർത്തുവാൻ ഓരോ ക്ലാസ്സിലും ''ക്ലാസ് ലൈബ്രറിയും'' ഒരുക്കിയിരിക്കുന്നു. സാധാരണക്കാരുടെ മക്കൾ മാത്രം അധ്യയനം നടത്തുന്ന ഒരു സ്കൂളാണിത് അവർക്ക് ആവശ്യമായിട്ടുള്ള എല്ലാതരത്തിലുമുള്ള വിദ്യാഭ്യാസ സൗകര്യങ്ങളും ഒരുക്കുവാൻ ഈ സ്കൂളിന് സാധിക്കുന്നുണ്ട് എന്നത് ഏറെ അഭിമാനകരമാണ്. മാറുന്ന കാലഘട്ടത്തിനനുസരിച്ച് കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം എല്ലാ കുട്ടികളിലും എത്തിക്കുവാൻ ഉതകുന്ന തരത്തിലുള്ള ഒരു നല്ല കമ്പ്യൂട്ടർ ലാബും നമ്മുടെ സവിശേഷതയാണ്.