സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/നാഷണൽ സർവ്വീസ് സ്കീം


കമ്മ്യൂണിറ്റി സേവനം നൽകുന്നതിൽ യുവ വിദ്യാർത്ഥികൾക്ക് അനുഭവം നൽകുക എന്നതാണ് എൻഎസ്എസിന്റെ ഏക ലക്ഷ്യം. ജനാധിപത്യ ജീവിതത്തിന്റെ സത്തയെ പ്രതിഫലിപ്പിക്കുകയും നിസ്വാർത്ഥ സേവനത്തിന്റെയും മറ്റൊരാളുടെ വീക്ഷണത്തെ വിലമതിക്കുന്നതിന്റെയും സഹജീവികളോട് പരിഗണന കാണിക്കുന്നതിന്റെയും ആവശ്യകത ഉയർത്തിപ്പിടിക്കുന്നതിനായി ഈ സ്കൂളിലെ എൻഎസ്എസ് യൂണിററ് പ്രവ൪ത്തിക്കുന്നു. കൂടാതെ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുക, നിർധനരായ വൃദ്ധർക്കും കിടപ്പു രോഗികൾക്കും സാമ്പത്തിക സഹായം നൽക, ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന് മരങ്ങൾ വച്ചു പിടിപ്പിക്കുക, ശുചീകരണം എന്നീ പ്രവ൪ത്തനങ്ങളിൽ അവർ നേതൃത്വം നൽകുന്നു.