സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/പ്രാദേശിക പത്രം

2017-18 വർഷത്തെ എസ്. എസ്.എൽ. സി. റിസൽട്ട്

		ത‌ുടർച്ചയായ 15-ാം വർഷവ‌ും 100%  വിജയം കൈവരിക്കാൻ സാധിച്ച‌ു. ഉന്നത വിജയം നേടിയ വിദ്യാർത്‌ഥികളെ  പ‌ൂർവ്വ വിദ്യാർത്‌ഥിയ‌ും,  നാദാപ‌ുരം ഗവൺമെന്റ് കോളേജ്  അദ്ധ്യാപകനായ ഡോ. അജേഷ് മ‌ുഖ്യാതിഥിയായ ചടങ്ങിൽ ആദരിച്ച‌ു.

ഭക്ഷ്യധാന്യ വിതരണം

പ്രളയക്കെട‌ുതിയിൽ ദ‌ുരിതമന‌ുഭവിക്ക‌ുന്ന ക‌ുട‌ുംബങ്ങൾക്ക് നൽകാനായി വീട‌ുകളിൽ നിന്ന് ക‌ുട്ടികൾ ഭക്ഷ്യധാന്യങ്ങൾ കൊണ്ട‌ുവന്ന് നിർദ്ദനരായ ക‌ുട‌ുംബങ്ങൾക്ക് വിതരണം ചെയ്‌ത‌ു.

സ്‌നേഹഭവനം

സഹപാഠിക്കൊര‌ു സ്‌നേഹവീട് പദ്ധതിയ‌ുടെ ഭാഗമായി വയലട മണിച്ചേരിമലയിൽ മനോഹരമായ ഒര‌ു ഭവനം ഫെബ്ര‌ുവരി 15 ന് ജില്ലാ കലക്‌ടർ ശ്രീ. ശ്രീറാം സാംബശിവറാവ‌ൂ താക്കോൽ ദാനം നിർവ്വഹിച്ച‌ു.

പഠനോപകരണ വിതരണം

ഭൗതീക സാഹചര്യങ്ങളിൽ പിന്നോക്കം നിൽക്ക‌ുന്ന പന്ത്രണ്ട് വിദ്യാർത്‌ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്‌ത‌ു.

കായികമേള

വിവിധ കായികമേളകളിൽ സ്‌ക‌ൂൾ മികച്ച നിലവാരം പ‌ുലർത്തി. സബ്‌ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

നല്ലപാഠം

ക‌ുട്ടികളെ സാമ‌ൂഹിക പ്രതിബദ്ധതയ‌ുടെ തെളിച്ചമ‌ുള്ള വഴികളിലേക്ക് കൈപിടിച്ച് നടത്ത‌ുക എന്ന ലക്ഷ്യത്തോടെ മലയാളമനോരമ നല്ലപാഠം പ്രവർത്തനങ്ങൾ നടത്ത‌ുന്ന‌ു. ഈ വർഷത്തെ മികച്ച സ്‌ക‌ൂളിന‌ുള്ള ജില്ലാതല പ‌ുരസ്‌കാരത്തിന് നമ്മ‌ുടെ സ്‌ക‌ൂളിന് ലഭിച്ച‌ു. ശ്രീമതി ലിറ്റി സെബാസ്‌റ്റ്യന‌ും ഗ്ലാഡി സിറില‌ുമാണ് നല്ലപാഠം പ്രവർത്തനങ്ങൾക്ക് നേത‌ൃത്വം നൽകിയത്.