സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും

പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതിന് പരിസര ശുചിത്വം തുടങ്ങേണ്ടത് നമ്മുടെ വീടുകളിൽ നിന്നാണ്. വീടിനു ചുറ്റും ചപ്പും ചവറുകൾ വലിചെറിയരുത്. അതുപ്പോലെ മലിനജലം കെട്ടികിടക്കാൻ അനുവദിക്കരുത്. മലിനജലത്തിൽ കൊതുകൾ ഉണ്ടാവുകയും അതുമൂലം ഡെങ്കിപനി, മലേറിയ എന്നീ അസുഖങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്.പൊതു സ്ഥലങ്ങളിൽ തുപ്പുകയോ, മൂത്രമൊഴിക്കുകയോ ചെയ്യരുത്. അതു വഴി ധാരാളം അസുഖങ്ങൾ വരാൻ ഇടയുണ്ട്. പരിസരത്തുള്ള കുളം, തോട് ഇവയിൽ അനാവശ്യമായി മാലിന്യങ്ങൾ നിക്ഷേപിക്കരുത്. പരിസരങ്ങളിൽ ചെടികളും ,മരങ്ങളും വച്ചു പിടിപ്പിക്കുക അതുമൂലം ധാരാളം ഓക്സിജൻ കിട്ടുന്നു.കൂടാതെ വായുവിലെ മലീകരണം കുറഞ്ഞു കിട്ടുന്നതുമായിരിക്കും ഇതും പരിസ്ഥിതി ശുചീകരണത്തിൻ്റെ ഒരു ഭാഗമാണ്. പരിസ്ഥിതി മലിനീകരണത്തിൻ്റെ ഒരു പ്രധാന കാരണമായ വസ്തുവാണ് പ്ലാസ്റ്റിക് .പ്ലാസ്റ്റിക്ക് അശ്രദ്ധമായി വലിചെറിയുകയും, കത്തിക്കുകയും ചെയ്യുന്നത്‌ മൂലം അതിൽ നിന്ന് വരുന്ന പുക ശ്വസിച്ച് ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ ഉണ്ടാവുന്നു. ഒരു പരിധി വരെ പ്ലാസ്റ്റിക്കിൻ്റെ ഉപയോഗത്തിൽ കുറവ് വന്നിട്ടുണ്ട്. ഇപ്പോൾ ലോകം നേരിട്ട് കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ എന്ന വൈറസ് .ഇതിൽ നിന്ന് രക്ഷനേടാനുള്ള ഒരു വഴി ശുചിത്വമാണ്. പരിസര ശുചിത്വം നിലനിർത്തുന്നത് വഴി അതുപോലെ നാം ഓരോരുത്തരും ശുചിത്വം പാലിക്കുന്നത് വഴി നമുക്ക് രോഗ പ്രതിരോധശേഷി വർദ്ധിക്കുന്നു.

സി പി ഹരിപ്രസാദ്
6 D സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം