സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/സ്കൗട്ട്&ഗൈഡ്സ്

2012ൽ ഗൈഡ് യൂണിററും 2015ൽ സ്കൗട്ട് യൂണിററും ഈസ്ക്കൂളിൽ പ്രവർത്തനം ആരംഭിച്ചു. സ്ക്കൂളിൽ നടക്കുന്ന പ്രത്യേകപരിപാടികളുടെ സുഗമമായ നടത്തിപ്പിനു വേണ്ട സഹായം ഇവർ നല്കുന്നു .സ്ക്കൂൾയുവജനോത്സവം, ശാസ്ത്രമേള, സ്പോട്സ്, സ്വാതന്ത്ര്യദിനം, റിപ്പബ്ളിക്ദിനം, തുടങ്ങിയ ആഘോഷപരിപാടികളിലെല്ലാം ഇവർ യൂണിഫോമണിഞ്ഞെത്തി പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു. സ്കൗട്സ്& ഗൈഡ്സ് അംഗങ്ങൾക്ക് ആഴ്ചയിൽ ഒരു ദിവസം സ്കൗട് മാസ്റററും ഗൈഡ് ക്യാപ്ററനും ക്ളാസ്സെടുക്കുന്നു. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിന് ക്ളാസ്സുകളും അതിനോടനുബന്ധിച്ചുള്ള വ്യായാമവും പ്രയോജനപ്പെടുന്നു.സീനിയർ സ്കൗട്ടുകൾക്കും ഗൈഡുകൾക്കും പ്രത്യേക പരിശീലനം നല്കുന്നു.എല്ലാവർഷവും നടത്തുന്ന ക്യാമ്പിൽ താല്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്നു. സ്ക്കൂളിൽ സ്കൗട്സ് &ഗൈഡ്സിൻറ നേതൃത്വത്തിൽ ക്ളീനിംഗ് പ്രോഗ്രാം വിജയകരമായി നടത്തുന്നു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ അംഗങ്ങൾ ശ്രദ്ധിക്കുന്നു സ്ക്കൂളിൻറ എല്ലാവിധത്തിലുള്ള പുരോഗമന പ്രവർത്തനങ്ങൾക്കും സ്കൗട്സ്& ഗൈഡ്സ് യൂണിററ്സഹായകമായി വർത്തിക്കുന്നു. ശ്രീമതി.ഉമ. എം. ബി, ശ്രീമതി. സജ്ന സിറിയക്ക് എന്നിവർ ഗൈഡ്ക്യാപ്ററനായും ശ്രീ. സേവ്യർ എം ജോസഫ് ,ശ്രീ. ബിനു മാത്യു എന്നിവർ സ്കൗട്ട് മാസ്റ്റർമാരുമായി സേവനമനുഷ്ഠിക്കുന്നു.

2017-2018

 



2016-17

 
2016-17


സ്കൗട്സ്& ഗൈഡ്സിന്റെ നേത്യത്വത്തിൽ നടത്തിയ ഹൈക്കിന്റെ ചിത്രങ്ങൾ