പ്രകൃതി ഭാവമാം ചലിക്കുമീ മേഘവും
മായുന്ന പകലും വെളിച്ചവും പ്രാണനാം
ഭൂമിയെ വിട്ടൂ പറന്നകന്നുവല്ലോ ?
കഥയറിയാ നാടകത്തിൻ ധ്വനിയലയടിക്കുന്ന തിരമാലകൾ.
മഴ പോൽ ക്ഷണികമായ്
പുഴ പോൽ ചഞ്ചലം
മണ്ണും ജലവും ജീവശ്വാസമായി!
പരിസ്ഥിതി പ്രാധാന്യം അറിയാതെ
ഓരോ പ്രവൃത്തിയിൽ അകപ്പെടുമ്പോൾ
ജീവനാകുന്ന സസ്യവും വായുവും
ഭൂമിയിൽ നിന്ന് മറഞ്ഞിടുന്നു.
കരയിൽ നാം പിടിച്ചിട്ട മത്സ്യങ്ങളെപോൽ
മലിനാം വായുവിൽ നാം രോഗികളായ്
ഓരോയിടങ്ങളിൽ വായു തീർന്നവസ്ഥയിൽ
റോഡരികിലും മറ്റും വീണിടുന്നു
മനുഷ്യനെ വളർത്തൂമാ ഉളളതിൻ അഹങ്കാരം
സർവ്വമീ ഭൂമീയിൽ തകർത്തെറിയുന്നു.
പരിസ്ഥിതി ദിനത്തിനായ് പ്രൗഢിയായ് മരം നട്ട്.
വാർത്തയിൽ മറ്റും ഇടം നേടുന്ന കാലമായ്
സ്വാർത്ഥനാം മനുഷ്യൻ തന്റെ സമൂഹത്തിൽ
തന്നിഷ്ടങ്ങൾക്ക് പിന്നിൽ അലയുന്നു....
ഒരു വാക്കു മിണ്ടാതെ ഓരോ ദുരന്തമായ്
പൊലിയുന്നു മനുഷ്യനും ജീവജാലങ്ങളും
മാറും മനുഷ്യനിൽ ഇത്തരം പ്രവൃത്തികൾ
സ്നേഹവും, സംരക്ഷണവും സമചിന്തയോടെതൻ
ഒരു യുവതലമുറ സൃഷ്ടിക്കുവാനായ്
നാം ഓരോരുത്തരും മുന്നേറണം......
നല്ല നാളേയ്ക്കായി.....