സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/കുട്ടിക്കൂട്ടം

എന്റെ സ്കൂൾ കുട്ടിക്കൂട്ടം

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ് കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ശ്രീ. സജി ജോൺ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 43 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. കുമാരി അലീന സജി ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ.

കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 07.04.2017 രാവിലെ ആരംഭിക്കുന്നതാണ്.

Sl No Adm No Name Class Div School
1 9249 അനു മനോജ് 9 D സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്
2 9362 അലീന സജി 9 D സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്