ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ചാങ് താമസിച്ചിരുന്നത്. വളരെ വളരെ പാവപ്പെട്ട തായിരുന്നു അവരുടെ കുടുംബം. ഇറച്ചി കച്ചവടമായിരുന്നു അവരുടെ ജീവിത മാർഗം. പന്നി ,എലി ,പാമ്പ് ,വവ്വാൽ തുടങ്ങിങ്എല്ലാ ജീവികളുടേയും ഇറച്ചി അവിടെ കിട്ടിയിരുന്നു. അങ്ങനെ ഇരിക്കെ അവന് ജലദോഷം വന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവന് ശക്തമായ പനിയും തലവേദനയും ഉണ്ടായി. അവൻ മരിച്ചു. അവൻറെ കുടുംബത്തിലെ എല്ലാവർക്കും ഈ രോഗം പിടിപെട്ടു. അവരുമായി അടുത്ത ഇടപഴകിയ വർക്കും രോഗം പിടിപെട്ടു . കൊറോണ എന്ന വൈറസാണ് രോഗം പരത്തുന്നത് എന്ന് ഡോക്ടർ കണ്ടുപിടിച്ചു. രണ്ട് മാസം കൊണ്ട് ഈ രോഗം ലോകം മുഴുവൻ പടർന്നു പിടിച്ചു. ധാരാളം പേർ മരിച്ചു. നമ്മുടെ കൊച്ചു കേരളത്തിലും രോഗം വന്നു. കൈകഴുകി യും സാമൂഹ്യ അകലം പാലിച്ചും രോഗത്തെ നമ്മൾ നേരിട്ടു. ഡോക്ടർമാരും നേഴ്സുമാരും പോലീസുകാരും ഇതിനു വേണ്ടി കഠിനമായി പരിശ്രമിച്ചു. ഒരുമയോടെ നേരിട്ടാൽ ഏതു പ്രശ്നവും പരിഹരിക്കാം. നാം ഒരിക്കലും പ്രകൃതിയേയും ജീവജാലങ്ങളെയും ചൂഷണം ചെയ്യരുത്.