ഇത് കൊറോണ തൻ കാലമേ
കൊറോണ തൻ കാലമേ
ലോകമാകെ പിടിച്ചുകുലുക്കിയ മഹാമാരി
മനുഷ്യജീവനെ വിഴുങ്ങിയ മഹാമാരി
കുരുന്നുകളുടെ വിദ്യാഭ്യാസത്തെ പോലും
വീട്ടിൽ ഇരുത്തിയ മഹാമാരി
സ്കൂൾ അങ്കണത്തിൽ പോലും അടച്ചുപൂട്ടിച്ച
കൊറോണ തൻ കാലമേ
പണം അല്ല വലുത് പവർ അല്ല വലുതെന്ന് നാം
അറിഞ്ഞ ഒരു കൊറോണ തൻ കാലമേ
ആരോഗ്യ മേഖലയിൽ പോലും വിറപ്പിച്ച മഹാമാരി
രാജ്യത്തിന്റെ സാമ്പത്തിക മേഖല തകർത്തു ഒരു മഹാമാരി
ആരാധനാലയങ്ങളെ പോലും പൂട്ടിച്ച
കൊറോണ തൻ കാലം
കഥകൾ പൂട്ടിച്ച തും ഗതാഗതം സ്തംഭിപ്പിച്ചതും
ഈ മഹാമാരി
ഈ ലോകത്തെ തന്നെ പൂട്ടിച്ച കൊറോണ കാലം
തുരുത്തു വിൻ തുരുത്തു വിൻ
കൊറോണ യെ ഈ ലോകത്തിൽ നിന്നും
തിരിച്ചു വരട്ടെ തിരിച്ചു വരട്ടെ
സർവ്വ സ്വാതന്ത്ര്യങ്ങളും