സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/അക്ഷരവൃക്ഷം/പേടിയാണമ്മേ......

പേടിയാണമ്മേ......

അമ്മ: മണ്ണിലിറങ്ങുമ്പോൾ
പെരുപ്പ് നീ ധരിക്കേണം
  മഴയിലിറങ്ങുമ്പോൾ
കുടനീ ചൂടേണം
വെയിലത്തിറങ്ങുവാൻ
അനുവാദമില്ലെന്നും
പാടത്തിറങ്ങുവാൻ
പാടില്ലയെന്നതും
ഓർക്കണം നീ
കുട്ടി: ‍മഴയിലിറങ്ങിയാൽ
മണ്ണിലിറങ്ങങ്ങിയാൽ
വെയിലത്തിറങ്ങിയാൽ
പാടത്തിറങ്ങിയാൽ
എന്തു പറ്റും?
ഇതെല്ലാമമ്മേ
നമ്മുക്കു വേണ്ടിയല്ലേ?

അമ്മ: മണ്ണിലിറങ്ങിയാൽ
കീടാണു കേറീടും
മഴയിലിറങ്ങിയാൽ
പനിയും വന്നീടും
വെയിലത്തിറങ്ങിയാൽ
തല നീരിറങ്ങീടും
പാടത്തിറങ്ങിയാൽ
ദുർഗന്ധമായീടും
കുട്ടി: അമ്മ പറഞ്ഞതെല്ലാം
ഞാൻ കേട്ടില്ലേ
മാസ്ക് ധരിച്ചിട്ടും
ഗ്ലൗസ്സില് കേറീട്ടും
ശരീരമൊന്നായി മൂടിയിട്ടും
എന്തുകൊണ്ടെന്നിൽ
കീടാണു വന്നത് ?
പേടിയാണമ്മേ
മണ്ണോടു ചേർന്നീടാൻ
ഇനിയെങ്കിലും ഞാനാ
വെയിലത്തൊന്നിറങ്ങട്ടേ

ജിയോൺ ജോർജ് രാജ്
8 സി എസ് ബി എച്ച് എസ് എസ് ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 01/ 2023 >> രചനാവിഭാഗം - കവിത