സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/ അമ്മയാം പ്രകൃതി

അമ്മയാം പ്രകൃതി

ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി നിന്റെയും എന്റെയും ചരമ ശുശ്രൂഷ ഹൃദയത്തിലിന്നേ കുറിച്ച ഗീതം"

സർവ്വംസഹയായ ഭൂമിയുടെ തീരാവേദനയിൽ പങ്കു ചേർന്നു കൊണ്ട് ശ്രീ ഒ എൻ വി കുറുപ്പ് എഴുതിയ ഭൂമിക്കൊരു ചരമഗീതം എന്ന കവിതയിലെ വരികളാണിത് ഇന്നത്തെ കാലത്ത് നാം ഏറ്റവും പ്രത്യേകിച്ച് രാഷ്ട്രീയ പ്രബുദ്ധരും സാമൂഹ്യപ്രവർത്തകരും മുറവിളി കൂട്ടുന്ന ഒരു വിഷയം ആണ്.

കാടുകൾ നശിപ്പിക്കുകയും വയലുകൾ നികത്തി അവിടെ വലിയ ഫ്ലാറ്റ് സമുച്ചയങ്ങൾ വച്ചുപിടിപ്പിക്കുകയും ഒക്കെ ചെയ്യുന്നത് വഴി മനുഷ്യൻ തനിക്കു തന്നെ ഉള്ള കുഴി തോണ്ടി കൊണ്ടിരിക്കുകയാണ് എല്ലാത്തിനും ഒടുവിൽ പ്രകൃതി തിരിച്ചടിക്കും അതിനു ഉത്തമ ഉദാഹരണമാണ് 2018-19 ലെ പ്രളയക്കെടുതി. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന മാലിന്യങ്ങൾ ജലാശയങ്ങളിൽ നിന്നും നാമോരോരുത്തരുടെയും വീടിനുള്ളിൽ വരെയെത്തി അപ്പോഴാണ് നാം ശരാശരി ഒരു വർഷം വലിച്ചെറിയുന്ന ചവിട്ടു കൂനകളുടെ സെൻസസ് നാം തന്നെ നമ്മുടെ ഹൃദയങ്ങളിൽ എടുത്തത് പ്രകൃതിയോട് മാത്രമല്ല സ്വന്തം സഹോദരനോട് പോലും മനുഷ്യൻ ഇന്ന് ദയാലു അല്ല പണത്തിനും പേരിനും പ്രശസ്തിക്കും വേണ്ടി എന്തിനും പുറപ്പെടുന്ന കുറെ നരഭോജികളായി ഇന്ന് മനുഷ്യൻ മാറിക്കഴിഞ്ഞു.

1972 ജൂൺ 5ന് ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയുടെ സമ്മേളനം സ്റ്റോക്ഹോമിൽ നടത്തി ആ സമ്മേളനത്തിൽ മനുഷ്യൻ നടത്തുന്ന വികസന പ്രക്രിയകൾ വരുത്തിവയ്ക്കുന്ന പരിസ്ഥിതി നാശത്തെക്കുറിച്ച് ചർച്ച ചെയ്യുകയും 26 കാര്യങ്ങൾ ഉൾക്കൊള്ളിക്കുന്ന ഒരു അന്താരാഷ്ട്ര നിയമാവലി ഉണ്ടാക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷിക്കേണ്ടത് എന്നുള്ള പൊതുവിദ്യാഭ്യാസ സംഹിതകൾ ആയിരുന്നു അത്

'മനുഷ്യൻന്റെ ആവശ്യത്തിനുള്ളത് പ്രകൃതിയിൽ ഉണ്ട് എന്നാൽ അത്യാർത്തിക്കുള്ളത് ഇല്ല' എന്ന് ഗാന്ധിജിയുടെ വാക്കുകൾ ശ്രദ്ധേയമാണ്. അണ്ണാറക്കണ്ണനും തന്നാലായത് എന്നാണല്ലോ ചൊല്ല് അതുപോലെ നമുക്കും നമ്മുടെ ഭൂമിയെ സംരക്ഷിക്കാം പ്രകൃതിയാം അമ്മയെ മാറോട് അണക്കാം.


ജോയൽ വി ജോൺസ്
7 C സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം