കുട്ടികളുടെ സർഗ്ഗാത്മകകഴിവുകൾ പരിപോഷിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾ ആലുവ സെന്റ ഫ്രാൻസിസ് ഹൈസ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് വായനാവാരം ആഘോഷിച്ചു. ക്വിസ് മത്സരം, കവിതാലാപനം, കഥാവതരണം തുടങ്ങി വിവിധ പരിപാടികൾ വായനാവാരത്തിൽ നടത്തി. പുസ്തക പ്രദർശനവും വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പുസ്തകാസ്വാദന സെമിനാറും സംഘടിപ്പിച്ചു.

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് കഥാപാത്രാവിഷ്ക്കാരവും ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കൽ മത്സരവും ക്വിസ് മത്സരവും നടത്തി.

ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കുട്ടികൾ കൃഷിപ്പാട്ടുകളും കൊയ്ത്തു നൃത്തവും അവതരിപ്പിച്ചത് ഏറെ ഹൃദ്യാനുഭവമായി.

'കഥകളിയുടെ സമഗ്ര ചരിത്രം ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ സംഘടിപ്പിച്ചു. കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ സാഹിത്യകാരൻമാരേയും സാഹിത്യ സൃഷ്ടികളേയും പരിചയപ്പെടുത്തുന്ന വായനാമൂല തയ്യാറാക്കി. ഐ .സി .റ്റി. സാധ്യത പ്രയോജനപ്പെടുത്തി വാർത്താ വായന മത്സരം നടത്തുകയും വിജയികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നവംബർ ഒന്ന് കേരളപ്പിറവിദിനത്തിൽ കേരളത്തനിമ നിറഞ്ഞ സംഘ ഗാനാലാപനവും സംഘനൃത്തവും അവതരിപ്പിച്ചു.