സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം.
പരിസ്ഥിതിസംരക്ഷണം അനിവാര്യം
ഭൂമി,വായു, വെള്ളം, സസ്യങ്ങൾ ജീവജാലങ്ങൾ എന്നിവ അടങ്ങുന്നതാണ് പ്രകൃതി. നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്. പ്രകൃതി ദൈവദാനം ആണ്. നമുക്ക് ജീവിക്കാൻ ആവശ്യമായതെല്ലാം പ്രകൃതിയിൽ ഉണ്ട്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ശ്വസിക്കാൻ ആവശ്യമായ വായുവും ശുദ്ധമായ ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന. ഇത്രയും ഫലഭൂയിഷ്ഠമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. മനുഷ്യൻ പ്രകൃതിക്ക് ഗുണകരമായ രീതിയിൽ പ്രവർത്തിക്കണം. മാലിന്യങ്ങൾ നല്ലരീതിയിൽ സംസ്കരിക്കണം. മരങ്ങൾ നട്ടുപിടിപ്പിക്കണം. മരങ്ങൾ നട്ടു പിടിപ്പിക്കുന്ന അതിലൂടെ ഓക്സിജന് അളവ് വർദ്ധിക്കുന്നു. ജലാശയങ്ങൾ മലിനമാക്കാതെ പരിപാലിക്കണം. വായു മലിനീകരണം തടയണം. ശരിയായ കാലാവസ്ഥ ലഭിക്കാനും ശുദ്ധവായു ശ്വസിക്കാനും പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം. പ്ലാസ്റ്റിക് ഒഴിവാക്കാൻ ശ്രദ്ധിക്കണം. പ്രകൃതിദുരന്തങ്ങൾ മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകള് മറുപടിയാണ്. മലകൾ ഇടിച്ചു നിരത്തുന്നതും വയലുകൾ നികത്തുന്നതും, ജലാശയങ്ങൾ നശിപ്പിക്കുന്നതും പ്രകൃതിദുരന്തങ്ങൾക്ക് കാരണമാകുന്നു. വനങ്ങൾ നമ്മുടെ നാടിന്റെ സമ്പത്താണ്. വനനശീകരണം മൂലം വരൾച്ച ഉണ്ടാക്കുന്നു. പ്രകൃതിയെ സംരക്ഷിക്കാൻ നമുക്ക് നമുക്ക് ഓരോരുത്തർക്കും പരിശ്രമിക്കാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |