സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ബഹുമാനപ്പെട്ട എമ്മാനുവൽ ചെറുകരക്കുന്നേൽ അച്ചൻെറ അശ്രാന്തപരിശ്രമത്താൽ ഇവിടെ ഒരു എൽ.പി.സ്കൂൾ തുടങ്ങാൻ സർക്കാരിൽ നിന്നും 1968ൽ അനുവാദം ലഭിച്ചു. അങ്ങനെ 1968ൽ ചീങ്കല്ലേൽ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന സെൻെറ് തോമസ് എൽ.പി.സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഹെഡ്മിസ്ട്രസായി സി.എവുജിനെ നിയമിച്ചു. 1971ൽ ബഹുമാനപ്പെട്ട ജോർജ്ജ് നെല്ലികാട്ടിലച്ചൻ മാനേജരായിരിക്കുമ്പോൾ ഓഫീസ് റൂം പണികഴിപ്പിച്ചു.ഓരോ ക്ലാസ്സിനും പണ്ടു ഡിവിഷൻ വീതം എട്ട് ക്ലാസ്സും എട്ട് അധ്യാപികമാരും ഇവിടെ സേവനം ചെയ്തിരുന്നു. 2001 മുതൽ കുട്ടികളുടെ കുറവുമൂലം ഓരോ ഡിവിഷൻ മാത്രമായി.

1990 മുതൽ മാത്യസംഗമത്തിൻെറ സഹകരണം സ്കൂളിനു ലഭിക്കുവാൻ തുടങ്ങി. എല്ലാവർഷവും പ്രഗത്ഭരായ വ്യക്തികൾ അമ്മമാർക്ക് ക്ലാസ്സുകൾ നൽകുന്നു.

റവ.ഫാ.ജോസഫ് വടക്കേമംഗലത്ത് ഇപ്പോൾ മാനേജരായി പ്രവർത്തിക്കുന്നു. സി.ഷേർളി മാനുവൽ പ്രഥമാധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.