വൈറസ്      


വൈറസിൻ ശക്തിയാൽ
ജീവനുകൾ നഷ്ടമാകുന്നു
ഒരൊറ്റ നിമിഷത്തിൽ മാറിമറിയുന്നു ജീവിതങ്ങൾ
ദിനങ്ങൾ പിന്നിടുംതോറും
മരണകണക്കുകൾ ഏറുന്നു
എന്നിട്ടും അടങ്ങാതെ നമ്മെ
വേട്ടയാടുന്നു ഈ ദുഷ്ടശക്തി
കോറോണകൾ കോവിടുകളായി
ചുറ്റും പരക്കുമ്പോൾ
മാഞ്ഞു പോകുന്നു രാജ്യത്തിൻ അതിർത്തികൾ
ജാതിയും മതവും
സമ്പന്നരും ദരിദ്രരും ഒന്നായി തീരുന്നു
ആശുപത്രികൾ നിറയുന്നു
ആശങ്കകൾ കൂടുന്നു
കോവിഡിന് തടവറക്കുള്ളിൽ
കൂടപ്പിറപ്പോ കൂട്ടുകാരോ ഇല്ല
നാളുകൾ എത്ര വേണ്ടിവരുമോ ആ പഴയ ജീവിതത്തിലേക്ക്
എത്തിപ്പെടാൻ എന്ന നിശ്ചയമില്ലാതെ കഴിഞ്ഞു കൂടുന്നു
വിറങ്ങലിച്ചു നിൽക്കാതെ
പ്രതീക്ഷയോടെ ജീവിക്കാം
ഒരു നല്ല കാലത്തിന്റെ
വരവിനായി കാത്തിരിക്കാം.

 

സാന്ദ്ര സാബു
12 A സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത