സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/അക്ഷരവൃക്ഷം/പോരാട്ടത്തിന്റെ നാവ്

പോരാട്ടത്തിന്റെ നാവ്

കണ്ണിടറുന്ന നേരം കൊണ്ടാ,
ഭൂമിയിൽ പതിച്ച ഭീകരാ.
ആരുനീ ആരുനീ ആരുനീയോ,
ആരുനീയായാലുമൊന്നുമില്ല.
ഒരുമതൻ ചങ്ങല കോർത്തു ഞങ്ങൾ,
ഒന്നായി നിന്നിടും ലോകാരോഗ്യ നാടിത്.
പോരാട്ട വീഥിയിലെ നിയമപാലകരും,
സ്വയരക്ഷ നോക്കാത്ത മാലാഖക്കൂട്ടവും.
ദരിദ്രരോ ധനികരോ വ്യത്യാസമന്യേ,
ഒന്നായിനിന്നിടും ജാതിമതഭേദമന്യേ.
തകർത്തിടും കോവിഡേ നിന്നെ ഞങ്ങൾ,
തുരത്തിടും നിന്നയീ ഉലകിൽ നിന്നും.
വൃത്തിയും ശുദ്ധിയും ഒരുമയും കൊണ്ട്,
നിന്റെന്ത്യം കുറിക്കും നാൾ വരേയും.

ഫിദാ ഫാത്തിമ
8 B സെന്റ് തെരേസാസ് ജി. എച്ച്. എസ്. നെടുംകുന്നം
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത