സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ഡിജിറ്റൽ മാഗസിനുകൾ
പരിസ്ഥിതി ക്ലബ്ബിന്റെയും ഹെൽത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ശ്രീമതി ആൻസി ആന്റണിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ തനതു പ്രവർത്തനമായ "വീട്ടിൽ ഒരു ഔഷധത്തോട്ടം" എന്ന ഡിജിറ്റൽ മാഗസിൻ ചീഫ് മെഡിക്കൽ ഓഫീസർ (ആയുർവേദ ) ഡോക്ടർ ജയൻ അനാച്ഛാദനം ചെയ്തു. ഓൺലൈനായി നടത്തിയ പ്രസ്തുത പരിപാടിയിൽ ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ എം ഷുക്കൂർ, തൈക്കാട്ടുശ്ശേരി അഗ്രികൾച്ചറൽ ഓഫീസർ ശ്രീമതി പിന്റു റോയ്,ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീമതി ശ്രീജ ശശിധരൻ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.നമ്മുടെ നാടിന്റെ തനത് സ്വത്തുകളായ നാടൻ ഔഷധ ചെടികളെ കുറിച്ചും,അവയുടെ ഔഷധ ഗുണങ്ങളെ കുറിച്ചു മനസ്സിലാക്കാനും,അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അടുത്തറിയാനും ഈ മാഗസിനിലൂടെ ഏവർക്കും സാധിച്ചു. (https://docs.google.com/presentation/d/1zmGP6hxvgyX4LcBxIGrlMKgTbwU_KvsS/edit?usp=sharing&ouid=102846408696288765072&rtpof=true&sd=true)
മണപ്പുറം സെൻ്റ് തെരേസാസ് ഹൈസ്കൂളിലെ വിദ്യാർഥികളുടെ പാഠാനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തെരേസ്യൻ ലിറ്റിൽ ഷെഫ്സ് എന്ന ഡിജിറ്റൽപാചക മാഗസിൻ പ്രസിദ്ധീകരിച്ചു. ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് പാചകകലയോടെ ഏറെ താല്പര്യം ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീമതി ലീന ഗബ്രിയേൽ, ശ്രീമതി റെജി എബ്രാഹം, ശ്രീമതി ക്രിസ്റ്റി സാബു എന്നിവരുടെ നേതൃത്വത്തിൽ ഇത് തയ്യാറാക്കിയത്. ഗൂഗിൾ മീറ്റ് മുഖേനയുള്ള പ്രകാശന ചടങ്ങിൽ ചേർത്തല ഡിഇഒ ശ്രീമതി.സുജയ. ഡി.,എസ്.എസ്.കെ. ആലപ്പുഴ ജില്ലാ പ്രോഗ്രാമിംഗ് ഓഫീസർ എം. ഷുക്കൂർ, നൈപുണ്യ ഹോട്ടൽ മാനേജുമെൻ്റ് അസി.പ്രൊഫ.മാത്യു ജോസഫ്, സ്കൂൾ മാനേജർ റവ.:ഫാ.ആന്റേച്ചൻ മംഗലശ്ശേരി സി എം ഐ,ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ,റവ.ഫാ.ജോഷി മുരിക്കേലിൽ സി എം ഐ എന്നിവർ പ്രസംഗിച്ചു. (https://leenagabriel2.wixsite.com/littlechefs)
-
മറ്റു ഡിജിറ്റൽ മാഗസിനുകളിലൂടെ..