സാക്ഷരതയിലും പ്രകൃതിഭംഗിയിലും സമ്പന്നമാണ് എലിവാലി എന്ന കൊച്ചുഗ്രാമം . ഇവിടുത്തെ ആളുകൾ നൂറുശതമാനവും സാക്ഷരരാണ്. വെറും എഴുത്തിലും വായനയിലും ഒതുങ്ങുന്നതല്ല ഇവിടുത്തെ സാക്ഷരത. അനേകം ബിരുദക്കാരും ബിരുദാനന്തര ബിരുദക്കാരും ഗവേഷണ ബിരുദക്കാരും ഈ നാട്ടിലുണ്ട്. പ്രഫഷണൽ യോഗ്യതയിലും നമ്മൾ ആരുടേയും പിന്നിലല്ല. നമ്മുടെ കുട്ടികൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ വിലപ്പെട്ട സേവനം അനുഷ്ഠിക്കുന്നു. ഈ നാടിന്റെ വളർച്ചയിലും ഉയർച്ചയിലും നൂറുവർഷം മുമ്പ് ഇവിടെ ആരംഭിച്ച പ്രൈമറി വിദ്യാലയം മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.

ഈ സ്‍കൂളിന്റെ ആരംഭം ഏ.ഡി. 1916 -ൽ ആണ്. കൊടുംപിടിയിലാണ് ഈ സ്ഥാപനം തുടങ്ങിയത്. കൊടുംപിടിയിൽ നിന്നും റോഡിന് അല്പം തെക്കുമാറി പന്നികുത്തി എന്ന സ്ഥലത്തു ഒരു ഷെഡ് കെട്ടി അതിലാണ് ആദ്യ ക്ലാസ്സുകൾ ആരംഭിച്ചത്. വെള്ളരിങ്ങാട്ട് ശ്രീ . കുര്യൻ ചാക്കോ ആയിരുന്നു ആദ്യത്തെ മാനേജർ. സ്‌കൂളിന്റെ ആശയവുമായി മുന്നിട്ടിറങ്ങി പ്രവർത്തിച്ചതും ശ്രീ.ചാക്കോ ആയിരുന്നു. കുന്നാനത്ത് ഫ്രഞ്ചു, പുത്തൻകണ്ടത്തിൽ ചാക്കോ, പാണ്ടിയാമാക്കൽ പുന്നൻ , കാവുംപുറത്തു ഈനാസ് , കൂട്ടുങ്കൽ ഔസേപ് തുടങ്ങിയവരുടെ സഹകരണവും അദ്ദേഹത്തിന് ലഭിച്ചു. ശ്രീ. വി.ഇ.വർക്കി വെള്ളരിങ്ങാട്ട് ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. രണ്ടു വര്ഷം കഴിഞ്ഞപ്പോൾ കടനാട് പള്ളി , സ്‌കൂളിന്റെ മാനേജ്‌മെന്റ് ഏറ്റെടുത്തു. കുറെ കഴിഞ്ഞു എലിവാലി പള്ളിക്കുതാഴെ ഒരു ഷെഡ് പണിത് സ്‌കൂൾ അങ്ങോട്ട് മാറ്റി. സ്‌കൂളിന്റെ ആദ്യ പേര് കടനാട് സെന്റ് ജോർജസ് എം.പി.സ്‌കൂൾ എന്നായിരുന്നു.

ഇക്കാലത്തു സ്‌കൂളിന്റെ അനുദിന കാര്യങ്ങൾ നടത്തിയിരുന്നത് കൂട്ടുങ്കൽ ഔസേപ്പിന്റെ നേതൃത്വത്തിലുള്ള ഒരു കമ്മറ്റി ആയിരുന്നു. സ്‌കൂൾ ആവശ്യത്തിന് പണം സമാഹരിക്കുന്നതിനു വേണ്ടി ടി.ഔസേപ്പ് മുന്നാളായി (മാനേജരായി) ചിട്ടി നടത്തിയതിന്റെ രേഖ ടിയാളിന്റെ വീട്ടിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

പള്ളിമുറ്റത്ത് സ്‌കൂൾ പ്രവർത്തിച്ചിരുന്ന ഷെഡ് പിന്നീട് അവിടെനിന്നും മാറ്റി. ഇപ്പോഴത്തെ പഴയ സ്‌കൂൾ കെട്ടിടം ഇരിക്കുന്ന സ്ഥലത്തേക്കാണ് മാറ്റിയത്. അവിടെ കൽത്തൂണിൽ മേൽക്കൂര തീർത്ത ഓടുമേഞ്ഞിരുന്നു. ഒരു അവധിക്കാലത്തു ഈ കെട്ടിടം തകർന്നു വീണു. ഈ സമയത്തു സ്‌കൂളിൽ ആരും ഇല്ലായിരുന്നതുകൊണ്ട് ഒരു വലിയ ദുരന്തം ഒഴിവായി. ദൈവാനുഗ്രഹം തന്നെ. കൂടുതൽ ബലവത്തായി സ്‌കൂൾ കെട്ടിടം ഉടനെതന്നെ പുനര്നിര്മ്മിച്ചു. സ്‌കൂൾ കെട്ടിടത്തിന്റെ ഉറപ്പും ബലവും വിസ്തീര്ണവും കാണിച്ചു സർക്കാരിലേക്ക് ആണ്ടുതോറും റിപ്പോർട്ട് അയയ്ക്കുന്ന പതിവ് അന്നും ഉണ്ടായിരുന്നു. എഴുപതിനാല് വര്ഷം മുമ്പ് അയച്ച ഒരു റിപ്പോർട്ടിന്റെ പകർപ് താഴെ ചേർക്കുന്നു. ലെറ്റർ നമ്പർ 187.dtd 19 - 10 - 117 . കെട്ടിടം ഉറപ്പുള്ളതും സ്ഥലസൗകര്യം ഉള്ളതുമാണ് . മേൽക്കൂര തേക്കുകൊണ്ട് പണിയിച്ച രണ്ടുവശം ഓടുമേഞ്ഞതും ബാക്കി ഓല കെട്ടിയതുമാണ്. പത്തൊൻപത് കൽത്തൂണുകൾ മേൽക്കൂരയെ താങ്ങുന്നു. പടിഞ്ഞാറേ അറ്റത്ത് ഇരുപതടി നീളം വീഥിയിൽ ഒരു ക്ലാസ്സുമുറി കല്ലുകൊണ്ട് കെട്ടി അടവാക്കിയിരിക്കുന്നു. മറ്റു ക്‌ളാസ്സുകൾക്കു ചുറ്റും മൂന്നടി ഉയരത്തിൽ അരഭിത്തി ഉണ്ട്. ഇപ്പോഴുള്ള പഴയ സ്‌കൂൾ കെട്ടിടത്തിന്റെ ആദ്യരൂപമാണ് മുകളിൽ കാണുന്നത്. 2011 -ൽ മെയിൻ ബിൽഡിങ്ങിന്റെ ദ്രവിച്ച പട്ടിക മാറ്റി ഇരുമ്പു പട്ട പിടിപ്പിക്കുകയും ഓട് പുതുക്കി മേഞ്ഞുതരികയും ചെയ്ത റവ.ഫാ.മാത്യു ഇല്ലിമൂട്ടിലിനെ നന്ദിയോടെ ഇവിടെ സ്മരിക്കുന്നു.

ഒന്നും രണ്ടും മൂന്നും ക്ലാസുകൾക്ക് യഥാസമയം അംഗീകാരം ലഭിച്ചെങ്കിലും നാലാംക്ളാസിന് അംഗീകാരം കിട്ടിയത് 1936 -ൽ ആണ്. 1947 -ൽ അഞ്ചാം ക്ളാസുകൂടി പ്രൈമറി സ്‌കൂളിന്റെ ഭാഗമായി ആരംഭിച്ചു. ഇതോടെ അധ്യാപകരുടെ എണ്ണം അഞ്ചായി . 1961 -ൽ അഞ്ചാം ക്ലാസ് നിർത്തലാക്കി. അത് യു.പി.ഘട്ടത്തിന്റെ ഭാഗമായി. ഇതുമൂലം ഒരു അദ്ധ്യാപകൻ മിച്ചം വന്നു.

ഈ പ്രദേശത്തു ഷിഫ്റ്റ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ഏക സ്‌കൂളായിരുന്നു എലിവാലി സ്‌കൂൾ. അതുകൊണ്ട് സമീപപ്രദേശങ്ങളിൽ നിന്ന് മാത്രമല്ല , കുറച്ചു അകലെനിന്നുപോലും കുട്ടികൾ അഡ്മിഷൻ തേടി ഇവിടെ വന്നിരുന്നു. സ്ഥലപരിമിതിമൂലം എല്ലാവരെയും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ഇതുമൂലം പല കുട്ടികളുടെയും പടിപ്പുപോലും മുടങ്ങി. അതുകൊണ്ട് 1961 -ൽ ഒന്നാംക്ലാസ്സിന് ഡിവിഷൻ ആരംബിച്ചു. ഇതുമൂലം , കുട്ടികളുടെ അഡ്മിഷൻ പ്രശ്നം പരിഹരിച്ചതിനോടൊപ്പം അഞ്ചാം ക്ലാസ് നിർത്തിയതുമൂലം മിച്ചം വന്ന അധ്യാപകന്റെ സംരക്ഷണവും സാധിച്ചു. തുടർന്ന് 1962 ,63 , 64 വർഷങ്ങളിൽ മറ്റു ക്ളാസുകൾക്കും ഡിവിഷൻ ഉണ്ടായി. അങ്ങനെ എട്ട് ക്‌ളാസ് ഡിവിഷനുകളും അധ്യാപകരുമായി സ്‌കൂൾ പ്രവർത്തിച്ചു. സ്‌കൂൾ മുറ്റത്തു ഷെഡ് കെട്ടി അതിലാണ് രണ്ട്, മൂന്ന്, നാല് ക്ലാസ്സുകളുടെ ഡിവിഷൻ നടത്തിയത്. ഷെഡിനു പകരം സ്ഥിരമായ കെട്ടിടം ആവശ്യമായി വന്നപ്പോൾ പണിയിച്ചതാണ് ഇപ്പോൾ കാണുന്ന പുതിയ സ്‌കൂൾ കെട്ടിടം. അക്കാലത്തു മാനേജർ റവ.ഫാ.സിറിയക് കാനാട്ട് ആയിരുന്നു. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും ഡിവിഷനുകൾക്ക് അംഗീകാരം നേടുന്നതിനും ബഹു.കാനാട്ട് അച്ചൻ സ്തുത്യർഹമായ പങ്കുവഹിച്ചു. നാട്ടിലുള്ള നാല് ചെറുപ്പക്കാർക്ക് ജോലി ലഭിക്കുന്നതിനും അച്ചന്റെ ഉദ്യമം ഉപകരിച്ചു. നമ്മുടെ സ്‌കൂളിന് വേണ്ടി ഏറ്റവും കൂടുതൽ അധ്വാനീച്ചിട്ടുള്ള ഒരു മാനേജരാണ് ഇദ്ദേഹം. എല്ലാ പ്രൈമറി സ്‌കൂളിലും ഷിഫ്റ്റ് സമ്പ്രദായം നിർത്തിയതോടെ നമ്മുടെ സ്‌കൂളിലേക്ക് കുട്ടികളുടെ വരവ് കുറഞ്ഞു. 1981 മുതൽ ഡിവിഷൻ ഒന്നൊന്നായി കുറഞ്ഞുതുടങ്ങി. 84 ആയപ്പോഴേക്കും നാല് ക്ലാസും നാല് അധ്യാപകരുമായി.

1980 -85 സ്‌കൂൾ ചരിത്രത്തിലെ ഒരു പ്രധാന കാലഘട്ടമാണ് . 1981 -ൽ പള്ളിവികാരിയായി വന്ന ബഹു.മഠത്തിക്കുന്നേൽ പോൾ അച്ചൻ സ്‌കൂളിന് നൽകിയ ഏറ്റവും വിലയേറിയ രണ്ടു സമ്മാനങ്ങളാണ് സ്‌കൂളിലെ ശുദ്ധജല വിതരണ പദ്ധതിയും സ്‌കൂൾ കെട്ടിടങ്ങളുടെ അടവാക്കലും. സ്‌കൂളിന് സ്വന്തമായി കിണർ ഇല്ലായിരുന്നു. ഡിസംബർ മാസത്തിനു ശേഷം കുടിവെള്ളത്തിന് വേണ്ടി കുട്ടികൾ വളരെ ക്ലേശം അനുഭവിച്ചിരുന്നു. സ്‌കൂളിന്റെ എക്കാലത്തെയും സുഹൃത്തായിരുന്ന ശ്രീ.എം.ജെ.ജോസഫ് മൈലാടൂർ , പള്ളിക്ക് സംഭാവനയായി നൽകിയ സ്ഥലത്തു ഒരു പുതിയ കിണർ കുഴിച്ചു. ദൈവാനുഗ്രഹംകൊണ്ടു, ഒരിക്കലും വറ്റാത്ത വെള്ളം കിട്ടി. മോട്ടോർ സ്ഥാപിച്ച് സ്‌കൂൾ മുറ്റത്തെ ടാങ്കിൽ വെള്ളം എത്തിച്ചു. ഇങ്ങനെ സ്‌കൂളിലെ കുടിവെള്ളത്തിന്റെ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെട്ടു. കിണറിന് സ്ഥലം ദാനം ചെയ്ത ശ്രീ.കുഞ്ഞാപ്പൻ ചേട്ടനെ നന്ദിപൂർവ്വം ഓർക്കാം. കുടിവെള്ളത്തിന് വേണ്ടി വേനൽക്കാലത്തു ജനങ്ങൾ ഇന്നും നെട്ടോട്ടമോടുന്നത് നാം കാണുന്നുണ്ടല്ലോ. സർക്കാർ സഹായത്തോടുകൂടി ജലവിതരണ പദ്ധതികൾ നടപ്പിലാക്കികൊണ്ടിരിക്കുന്നതും ഇന്ന് നാം കാണുന്നുണ്ട്. എന്നാൽ മുപ്പത്തിയഞ്ചു കൊല്ലങ്ങൾക്കു മുമ്പ് ഈ പദ്ധതി പ്ലാൻ ചെയ്യുകയും നടപ്പിലാക്കുകയും ചെയ്ത ബഹു. മഠത്തിക്കുന്നേലച്ചന്റെ ദീര്ഘവീക്ഷണത്തെ എത്ര പ്രശംസിച്ചാലും അധികമാവുകയില്ല. ജലനിധിപദ്ധതിയുടെ ഭാഗമായി സ്‌കൂൾ കുട്ടികൾക്കായി ഒരു വാട്ടർടാങ്കും , ടാപ്പുകളും 2007 -ൽ പണികഴിപ്പിച്ചു.

9 /3 /1990-ൽ ഈ സ്ഥാപനത്തിന്റെ പ്ലാറ്റിനാം ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി പഴയ സ്‌കൂൾ കെട്ടിടം വിപുലീകരിച്ചു സൗകര്യപ്രദമായ ഹാൾ നിർമ്മിച്ചു. ശതാബ്‌ദി ആഘോഷത്തിന്റെ ഔദ്യോഗിക ഉത്‌ഘാടനം 2014  മാർച്ച് 7-ന്  മേഘാലയ മുൻഗവര്ണര് ശ്രീ. എം. എം.ജേക്കബ് നിർവഹിച്ചു.2015 ഫെബ്രുവരി 20 - ന് ശതാബ്‌ദി ആഘോഷങ്ങളുടെ സമാപനം വിപുലമായ പരിപാടികളോടെ നടത്തി. മാർ. ജേക്കബ് മുരിക്കന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന്റെ ഉത്കടണം ബഹുമാനപെട്ട ശ്രീ. ജോസ് കെ.മാണി എം.പി. നിർവ്വഹിച്ചു. ശതാബ്‌ദി സ്മാരകമായി ന്യുനഫീഡിങ് സെന്റർ , ടോയിലറ്റ് ഇവ പണിതു.

ഇപ്പോൾ 4 ക്ലാസും 4 അധ്യാപകരും 55 കുട്ടികളുമാണ് ഈ സ്‌കൂളിലുള്ളത് . ജില്ലാ , ഉപജില്ലാ കലാ  കായിക പ്രവർത്തിപരിചയം , സോഷ്യൽ സയൻസ് , ഗണിത ശാസ്ത്ര മൽത്സരങ്ങളിൽ തുടർച്ചയായി ഒന്നും രണ്ടും സ്ഥാനങ്ങൾ ഈ സ്‌കൂൾ നേടി .

9 /3 /1990-ൽ ഈ സ്ഥാപനത്തിന്റെ പ്ലാറ്റിനാം ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി പഴയ സ്‌കൂൾ കെട്ടിടം വിപുലീകരിച്ചു സൗകര്യപ്രദമായ ഹാൾ നിർമ്മിച്ചു. ശതാബ്‌ദി ആഘോഷത്തിന്റെ ഔദ്യോഗിക ഉത്‌ഘാടനം 2014  മാർച്ച് 7-ന്  മേഘാലയ മുൻഗവര്ണര് ശ്രീ. എം. എം.ജേക്കബ് നിർവഹിച്ചു.2015 ഫെബ്രുവരി 20 - ന് ശതാബ്‌ദി ആഘോഷങ്ങളുടെ സമാപനം വിപുലമായ പരിപാടികളോടെ നടത്തി. മാർ. ജേക്കബ് മുരിക്കന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന്റെ ഉത്കടണം ബഹുമാനപെട്ട ശ്രീ. ജോസ് കെ.മാണി എം.പി. നിർവ്വഹിച്ചു. ശതാബ്‌ദി സ്മാരകമായി ന്യുനഫീഡിങ് സെന്റർ , ടോയിലറ്റ് ഇവ പണിതു.

ഇപ്പോൾ 4 ക്ലാസും 4 അധ്യാപകരും 55 കുട്ടികളുമാണ് ഈ സ്‌കൂളിലുള്ളത് . ജില്ലാ , ഉപജില്ലാ കലാ  കായിക പ്രവർത്തിപരിചയം , സോഷ്യൽ സയൻസ് , ഗണിത ശാസ്ത്ര മൽത്സരങ്ങളിൽ തുടർച്ചയായി ഒന്നും രണ്ടും സ്ഥാനങ്ങൾ ഈ സ്‌കൂൾ നേടി .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം