ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പ്രധാനാധ്യാപിക കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു. തു‍‍ട‍ർന്ന് അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ അങ്കണത്തിൽ വിവിധതരം വൃക്ഷ തൈകൾ നട്ടു. കൂടാതെ പരിസ്ഥിതി ദിന സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ പിടിച്ച് കുട്ടികൾ റാലി നടത്തുകയും പോസ്റ്റർ, ചിത്രരചന, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി ദിനം വിജ്ഞാനപ്രദമാക്കി.

ലോക പരിസ്ഥിതി ദിനം