കൊറോണ വാണിടും കാലം
മാനുഷനെങ്ങുമേ നല്ല നേരം
തനിക്കും തിരക്കും ബഹളമില്ല
വാഹനപകടം തീരെയില്ല
വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
ജങ്ക്ഫുഡുണ്ണുന്ന
ചങ്കുകൾക്ക്
കഞ്ഞികുടിച്ചാലും സാരമില്ല
കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്ല്യാണത്തിനു പോലും ജാഡയില്ല
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്നുള്ള തോന്നലില്ല
എല്ലാവരും വീട്ടിൽ ഒതുങ്ങിനിന്നാൽ
കള്ളൻ കൊറോണ തളർന്നുവീഴും
എല്ലാവരും ഒന്നായി ചേർന്നുനിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും.