സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/സ്പോർട്സ് ക്ലബ്ബ്
കൺവീനർ : ശ്രീ .ജാൻസൺ ജോസഫ്
2022 നവംബർ 10,11 എന്നീ തീയതികളിൽ ഉപജില്ല കായികമേള നമ്മുടെ വിദ്യാലയത്തിൽ വച്ചാണ് നടന്നത്. പ്രസ്തുത മേളയിൽ കേരളത്തിലെ ഏറ്റവും വലിയ സബ്‌ജില്ലയായ ഇരിട്ടി ഉപജില്ലയിൽ ചരിത്രം കുറിച്ചുകൊണ്ട് 153 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയെടുത്തു. 17 സ്വർണവും 17 വെള്ളിയും 15 വെങ്കലവും കരസ്ഥമാക്കിയാണ് പേരാവൂർ സെന്റ് ജോസഫ് സ് ഹയർ സെക്കൻഡറി സ്കൂൾ വിജയകിരീടം ചൂടിയത്.
· ജൂലൈ 28 ഇരിട്ടി ഉപജില്ലാ സുബ്രതോ കപ്പ് ഫുട്ബോൾ മത്സരം നമ്മുടെ വിദ്യാലയത്തിൽ വച്ച് നടത്തപ്പെട്ടു. ആവേശോജ്വലമായ പോരാട്ടത്തിൽ സബ്‌ജൂനിയർ വിഭാഗത്തിൽ സെന്റ് ജോസഫ്സ് ഹൈസ്കൂൾ പേരാവൂർ ജേതാക്കളായി.
· സപ്തംബർ 14ന് ഇരിട്ടി സബ്ജില്ലാ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പ് സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ പേരാവൂരിൽവച്ച് നടന്നു.
· സെപ്റ്റംബർ 15ന് ഇരിട്ടി സബ്ജില്ലാ സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ പേരാവൂരിൽ വച്ച് നടന്നപ്പോൾ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ മിന്നുന്ന പ്രകടനവുമായി സബ്ജില്ലാ ചാമ്പ്യന്മാരായി.
· സെപ്റ്റംബർ 24ന് ഇരിട്ടി സബ്ജില്ലാ സ്കൂൾ ഷട്ടിൽ ബാഡ്മിന്റൺ സബ്ജൂനിയർ മത്സരത്തിൽ അലൈൻജോ ഒന്നാം സ്ഥാനം നേടുകയും ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.
· നവംബർ 23ന് ഇരിട്ടി സബ്ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് ഒന്നാംസ്ഥാനവും സീനിയർ ഗേൾസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
· ഒക്ടോബർ 14ന് നടത്തപ്പെട്ട സബ്ജില്ലാ നീന്തൽ മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ മിടുക്കന്മാർക്ക് ചാമ്പ്യന്മാരാകുവാൻ സാധിച്ചു.
കേരള സംസ്ഥാന ടീമിലേക്ക് നമ്മുടെ വിദ്യാലയത്തിലെ സബ്‌ജൂനിയർ വിഭാഗത്തിൽ മിടുക്കരായ ദേവാനന്ദ്, ആദിഷ്, റിസേർവ് ആയിട്ട് റിത്വികൃഷ്ണനെയും തിരഞ്ഞെടുത്തു.
· ഒക്ടോബർ 21ന് നടന്ന കേരളം സംസ്ഥാന ജൂനിയർ ബോയ്സ് സ്റ്റേറ്റ് വോളിബോൾ ടൂർണമെന്റിൽ നമ്മുടെ സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെട്ട കണ്ണൂർ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി, പ്രസ്തുത ടീമിൽ ഉണ്ടായിരുന്ന സെബിൻ ബെന്നി ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു .
· സംസ്ഥാന വോളീബോൾ ചാമ്പ്യൻഷിപ്പിൽ സീനിയർ ബോയ്സിന്റെ കണ്ണൂർ ജില്ലാടീമിൽ ഉൾപ്പെട്ട നമ്മുടെ കുട്ടികൾ മികച്ചപ്രകടനം കാഴ്ചവെച്ചു .
· ജനുവരി 10ന് നടന്ന സ്കൂൾ ജൂനിയർ,സീനിയർ ഗേൾസ് കബഡി മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് നമ്മുടെ വിദ്യാലയത്തിലെ മിടുക്കരായ 7 വിദ്യാർത്ഥിനികൾ യോഗ്യത നേടി.
1. സന്ദേശ് ജോസഫ് (വോളിബോൾ)
2. സോളമാൻ കെ എസ് (വോളിബോൾ)
3. അസാറുദ്ധീൻ എ എസ് (വോളിബോൾ)
4. ഏബൽ ജിലോഷ് (വോളിബോൾ)
5. അൽത്താഫ് ഹുസൈൻ (വോളിബോൾ)
6. അബിൻ ജോൺ ബിജു (വോളിബോൾ)
7. യാഷിൻ എൻ (അമ്പെയ്ത്ത്),
8. അൻസിയ എസ് പ്രദീപ് (അമ്പെയ്ത്ത്)
9. ബാസിം സമാൻ (അമ്പെയ്ത്ത്)
10. അലീഷ കാതറിൻ സിബി (ഹൈജമ്പ്)
11. എഡ്വിൻ സെബാസ്റ്റ്യൻ (ഷോട്ട്പുട്ട്)
12. മാലിയ നിക്സൺ (വോളിബോൾ)
13. റോസ്ന ബോബി (വോളിബോൾ)
14. ഡെൽന അൽഫോൻസ (വോളിബോൾ)
15. അൻസ റഹ്മാൻ പി എൻ (കബഡി)
16. ഫാത്തിമ സഫ്വ (കബഡി)
17. ബിസ്മയ ബിജു (കബഡി)
18. ദേവിക കെ (കബഡി)
19. ജീവ സജി (കബഡി)
20. ജെഫ്രിൻ ബാബു (കരാട്ടെ)
ദേശീയതലമത്സരങ്ങളിലേക്കു യോഗ്യതനേടിയ അഭിമാന താരങ്ങൾ
1.സെബിൻ ബെന്നി (വോളിബോൾ)
2.ദേവാനന്ദ് (വോളിബോൾ)
3.ആദിഷ് (വോളിബോൾ)
4.റിയ മാത്യു (അമ്പെയ്ത്ത്)
5. ജാസ്മിൻ എ ജെ(അമ്പെയ്ത്ത്)
6.അളകനന്ദ. യു (അമ്പെയ്ത്ത്)
7. അഭിജിത്ത് (അമ്പെയ്ത്ത്)