സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/പ്രകൃതി ശുചിത്വവും രോഗപ്രതിരോധവും

പ്രകൃതി ശുചിത്വവും രോഗപ്രതിരോധവും

കേരളത്തിന് തനതായ ഒരു പാരമ്പര്യം ഉണ്ട് അത് ശുചിത്വത്തിന് കാര്യത്തിലായാലും സംസ്കാരത്തിലായാലും കേരളം ഇന്ന് അനുകരണങ്ങൾ ഇലാണ് വസ്ത്രധാരണം ആയാലും ജീവിതശൈലി ആയാലും എന്തിനധികം ആഹാരം പോലും കേരള മിന്ന് വൻകിട രാജ്യങ്ങളെ അനുകരിച്ചു കൊണ്ടിരിക്കുകയാണ്. ശുചിത്വത്തിന് കാര്യത്തിൽ മാത്രം ഈ അനുകരണം നമുക്ക് പണ്ടേ അങ്ങനെയാണ്, വേറൊന്നും കൊണ്ടല്ല അനുകരിക്കുവാൻ നമുക്ക് താല്പര്യം ഇല്ല. അത്രതന്നെ പ്രകൃതി നമ്മുടെ മാതാവാണ് എന്നിട്ടും നാം ഇതിനെ ശുചിയാക്കാൻ താൽപര്യപ്പെടുന്നില്ല. ശുചിത്വം എന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ് . ഇപ്പോൾ ഇവിടെ ഈ രാജ്യത്തെ രോഗങ്ങൾ കൂടിക്കൂടിവരികയാണ്. നമ്മൾ അതിനെ പ്രതിരോധിക്കേണ്ടി ഇരിക്കുന്നു. രോഗങ്ങൾ നമുക്ക് ആപത്താണ്. രോഗത്തെ പ്രതിരോധിക്കാൻ നമുക്ക് ശുചിത്വം എന്നത് അനിവാര്യമാണ്. അതിനാൽ നാം നമ്മുടെ നാടിനെ ശുചിയായി തന്നെ സൂക്ഷിക്കുക

അൽന എം ബി
9A സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം