സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/പകർച്ചവ്യാധികൾ

പകർച്ചവ്യാധികൾ

ഇന്ന് ലോകം നേരിടുന്ന പല പ്രശ്നങ്ങളിലൊന്നാണ് പലതരം പകർച്ചവ്യാധികൾ. അതിനെ നമ്മൾ ജാഗ്രതയോടെ നേരിടണം. ജാഗ്രത മാത്രം പോരാ രോഗപ്രതിരോധശേഷിയും വേണം. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക. ഇവ രണ്ടും നമ്മുടെ ജീവിതത്തിൽ വേണ്ട പ്രധാനപ്പെട്ട ശുചിത്വങ്ങൾ ആണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ വീടിന്റെ പരിസരത്ത് പാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കുക. വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. വെള്ളം കെട്ടി കിടക്കുന്ന സ്ഥലത്ത് കൊതുകു മുട്ടയിട്ടു പെരുകി പലതരം രോഗങ്ങൾ വന്നേക്കാം. പിന്നെ നമ്മൾ പ്ലാസ്റ്റിക് കത്തിക്കരുത്. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ വായു മലിനീകരണത്തിന് കാരണമാകുന്നു. ആ വായു ശ്വസിച്ചാൽ കാൻസർ പോലുള്ള മാരക രോഗങ്ങൾ വരാം. അതുപോലെ മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് വായു മലിനീകരണത്തിന് കാരണമാകുന്നു. മരങ്ങൾ നട്ടു പിടിപ്പിക്കുന്ന അതിലൂടെ മലിനീകരണം നമുക്ക് തടയുവാൻ സാധിക്കും.

പരിസരശുചിത്വം പോലെതന്നെ വളരെ അത്യാവശ്യമായ ഒന്നാണ് വ്യക്തിശുചിത്വം. വ്യക്തി ശുചിത്വത്തിൽ അത്യാവശ്യമായി വേണ്ടത് ദിവസവും രണ്ടുനേരം കുളിക്കുക ആഴ്ചയിലൊരിക്കൽ നഖങ്ങൾ വെട്ടി വൃത്തിയാക്കുക. വൃത്തിയുള്ളതും പോഷക ആഹാരം കഴിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. മാനസികമായ ആരോഗ്യം പരിരക്ഷിക്കുന്നതിന് നല്ല വ്യായാമങ്ങൾ ചെയ്യുക. ഇപ്പോൾ നമ്മൾ നേരിടുന്ന മഹാമാരി ആയകൊറോണ പോലുള്ള പകർച്ചവ്യാധികൾ തടയുന്നതിന് വ്യക്തിശുചിത്വം വളരെ അത്യാവശ്യമാണ്. സമ്പർക്കത്തിലൂടെ യും, വിവിധ ശരീര ശ്രവ ങ്ങളിലൂടെ പകരുന്ന ഇത്തരം രോഗങ്ങളെ ചെറുക്കാൻ നമ്മൾ സാമൂഹിക അകലം നിർബന്ധമായും പാലിച്ചിരിക്കണം. മുഖാവരണം ധരിക്കണം. കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണം. രോഗപ്രതിരോധശേഷി നേടിയെടുക്കുന്നതിനായി ശ്രമിക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ ആരോഗ്യ-പരിസ്ഥിതി നേടിയെടുക്കുന്നതിനായി വീട്ടിൽ ആയിരിക്കുക ജാഗ്രത പാലിക്കുക സാമൂഹ്യ അകലം പാലിക്കുക. പരിസര ശുചിത്വവും, വ്യക്തിശുചിത്വം നേടിയെടുക്കുന്ന അവരുടെ ആരോഗ്യ-പരിസ്ഥിതി ഉറപ്പാക്കാൻ നമുക്ക് സാധിക്കും.

നദീൻ അന്ന തോമസ്
7 B സെന്റ് ജോസഫ്‌സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം