പള്ളിയോടൊപ്പം പള്ളിക്കൂടവും ആവശ്യമാണെന്ന് നിർദ്ദേശിച്ച വി. ചാവറയച്ചന്റെ കല്പന അനുസരിച്ച് മാലാപറമ്പിൽ പ്രൈമറി സ്കൂൾ ആരംഭിച്ചു. ബഹു. റെജിനാൾഡച്ചന്റെയും മാലാപറമ്പ് ഇടവകാംഗവും അധ്യാപകനുമായിരുന്ന കൊഴുപ്പക്കളം ജോസഫിന്റെയും പരിശ്രമ ഫലമായി സ്കൂൾ അനുവദിച്ചു കിട്ടി. പെരിന്തൽമണ്ണ - വളാഞ്ചേരി റോഡിന് അഭിമുഖമായി ഓല മേഞ്ഞ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും 1966 ജൂൺ 1 മുതൽ 66 കുട്ടികളുമായി സ്കൂൾ ആരംഭിച്ചു.