സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1.എസ് പി സി

കുട്ടി പോലീസ് എന്ന ഓമന പേരിൽ അറിയപെടുന്ന സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഈ വർഷം നമ്മുടെ സ്കൂളിൽ (സെൻ്റ് ജോസഫ്സ് എച്ച് എച്ച് സ് ) അനുവദിച്ച് കിട്ടിയത് അഭിമാനകരമാണ് . നിയമം സ്വമേധയ അനുസരിക്കുന്ന സഹജീവികളെ സ്നേഹിക്കുന്ന പ്രകൃതിയെ സംരക്ഷിക്കുന്ന സദാസേവക സന്നദ്ധരായ ഒരു പുതുതലമുറയെ വാർത്തെടുക്കുന്ന  പ്രസ്ഥാനമാണ് എസ് പി സി..എസ് പി സി എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്നു സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് . ഈ പദ്ധയിൽ അംഗങ്ങളാകുന്ന കുട്ടികൾക്ക് നിരവധി ജീവിത മേഖലയിൽ പരിശിലനംനൽകുന്നതിനു പുറമെ എസ് എസ് എൽ സി പരീക്ഷയിൽ ഗ്രേസ് മാർക്കും ലഭിക്കുന്നു

2.സ്കൗട്ട് ആൻഡ് ഗൈഡ്

സ്ഥാപകനായ ബേഡൻ പവ്വൽ 1907 ൽ വിഭാവനം ചെയ്ത ഉദ്ദേശ്യം, തത്ത്വങ്ങൾ, രീതി എന്നിക്കനുസൃത , വർഗ്ഗ വിശ്വാസങ്ങളുടെ (Origin, race or creed) പരിഗണന ഇല്ലാതെ ആർക്കും പ്രവേശനാനു വദിക്കുന്ന യുവജനങ്ങൾക്കുവേണ്ടിയുള്ള സ്വേച്ഛാനുസരണവും (voluntary) കക്ഷിരാഷ്ട്രീയരഹിതവുമായ (non-political) ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് (Educational Movement) ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്

യുവജനങ്ങളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ അന്തഃശക്തി ക (Potonas) പൂർണ്ണമായും വികസിപ്പിച്ച്, അവരെ വ്യക്തികൾ എന്നനിലക്കും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്നനിലക്കും പ്രദേശികവും അന്തർദേശീയവുമായ സമൂഹങ്ങളിലെ അംഗങ്ങളെന്ന നിലക്കും വളർത്തിയെ ടുക്കുന്നതിൽ സംഭാവന (contribute) നൽകുകയണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം

3.മാജിക് ഇംഗ്ലീഷ്

വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്താൻ ഉപകരികത്ത വിധത്തിൽ ക്രമീകരിക്കുന്ന പദ്ധതി യാണ് മാജിക് ഇംഗ്ലീഷ്. രസകരമായ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് സംഭക്ഷണം മെച്ചപ്പെടുത്തുന്ന ഈ പദ്ധതിയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു വരുന്നു.

4.എൻ.സി.സി.

ആദർശധീരരും അച്ചടക്ക നിഷ്ഠയുളള പൗരന്മാരുമായി വളർന്നുവരുവാൻ ഹൈസ്കൂൾ, ഹയർസെക്കണ്ടറി,സ്കൂളിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു

5.പ്രതിവാര ചിന്തകൾ

പഠിതക്കൾക്ക് മാനവിക മൂല്യങ്ങൾ പകർന്നു നൽകി, നന്മർഗ പഠനം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ പ്രതിവാര ചിന്തകൾ( തോട്ട് ഫോർ ദ വീക്ക്) എന്ന പരിപാടി നടപ്പാക്കി വരുന്നു. ഓരോ ആഴ്ചയിലും ഓരോ സന്ദേശം വീതം സ്കൂളിൻ്റെ you tube ചനലിലുടെ അധ്യാപകർ വിദ്യാർത്ഥികൾ ക്കായിനൽകുന്നു

6.എക്സ്ട്രാ മൈൽ ഗ്രൂപ്പ്.

ലക്ഷ്യങ്ങൾ

1.ബൗദ്ധിക വികാസത്തിൻറെ വിവിധതലങ്ങളിൽ  മികവുപുലർത്തുന്ന കുട്ടികളെ കണ്ടെത്തുക.

2. സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളെ അതിജീവിച്ച് തങ്ങളുടെ പ്രതിഭയെ പരിപോഷിപ്പിക്കുവാൻ  കുട്ടികൾക്ക് പരിശീലനം നൽകുക.

3. കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്നതിന് മാതാപിതാക്കളെ പരിശീലിപ്പിക്കുക.

4. പ്രതിഭകളായ കുട്ടികളുടെ പ്രത്യേക പരിശീലനത്തിലൂടെ വിദ്യാലയത്തിൻറെ അക്കാദമികനിലവാരം ഉയർത്തുക.

5. പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് peer group ഗ്രൂപ്പ് പരിശീലനം നൽകുക.

പ്രവർത്തനങ്ങൾ

ജനുവരി മാസത്തിൽ 8,9, എന്നീ ക്ലാസ്സുകളിലെ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്ത അധ്യാപകർ  പ്രത്യേകം എസ് ആർ ജി ചേർന്നു   ഒമ്പതാം ക്ലാസിൽ ഉയർന്ന പഠനനിലവാരം ഉള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി നൽകി.

ഒമ്പതാം ക്ലാസിലെ ക്ലാസ് അധ്യാപകർ ചേർന്ന്  അന്തിമ ലിസ്റ്റ്  തയ്യാറാക്കി  മാതാപിതാക്കളെ വിവരം അറിയിക്കുന്നു.

ഈ കുട്ടികൾക്ക് വേണ്ടി പ്രത്യേക ടൈംടേബിൾ നൽകി  വിവിധ വിഷയങ്ങൾക്ക് അ അധ്യാപകർ ഓൺലൈൻ ക്ലാസ്സ് നൽകുന്നു.

വീട്ടിൽ പഠന പരിസരം സൃഷ്ടിക്കാൻ ഞാൻ മാതാപിതാക്കളെ പ്രാപ്തരാക്കുന്ന പ്രത്യേക ഓൺലൈൻ പരിശീലനങ്ങൾ നടത്തി.കുട്ടികൾക്ക് ഒരു അധ്യാപകൻ അവരുടെ പ്രത്യേക മെൻറർ ആയി പ്രവർത്തിക്കുന്നു.

Mentors ഈ കുട്ടികളുടെ  ഭവനങ്ങൾ സന്ദർശിക്കുന്നു

7.റെഡ് ക്രോസ്

അന്താരാഷ്ട്ര സംഘടനയായ റെഡ് ക്രോസ് ൻ്റെ കുട്ടികളുടെ വിഭാഗമായ ജൂനിയർ റെഡ് ക്രോസ് ൻ്റ് ഒരു യൂണിറ്റ്ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. സന്നദ്ധ സേവന രംഗത്ത് പ്രവർത്തിച്ചു കൊണ്ട് മികച്ച പൗരനമാരായി മാറാനുള്ള പ്രവർത്തന

പദ്ധതി യിൽ കുട്ടികൾ അതീവ താൽപര്യത്തോടെ പ്രവർത്തിക്കുന്നു. എ, ബി, സി എന്നിങ്ങനെ 3  ലെവലുകളിലായി അറുപതോളം കേഡറ്റ് കൾ ഈ സ്കൂളിൽ പ്രവർത്തനം കാഴ്ച വെയ്ക്കുന്നു

little

8.ലിറ്റിൽ കൈറ്റ്സ്

     വിദ്യാർഥികളിൽ കാണുന്ന സാങ്കേതികവിദ്യാ പ്രയോഗക്ഷമതയെ ഹൈടെക് പദ്ധതിയുടെ മികവ് വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ചാലകശക്തി ആക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.

സാങ്കേതികവിദ്യയിൽ അഭിരുചിയും താൽപര്യവുമുള്ള വിദ്യാർത്ഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താല്പര്യത്തോടെയും  ആകാംഷയോടെയുമാണ് വിദ്യാർത്ഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലും ഏർപ്പെടുന്നത്.ക്ലാസ് മുറികളും വിദ്യാലയവും ഹൈടെക് ആയി മാറിയ പശ്ചാത്തലത്തിൽ കുട്ടികളുടെ ഐസിടി നൈപുണികൾ വികസിപ്പിക്കേണ്ടതുണ്ട്. ഐസിടി സാധ്യതകൾ തിരിച്ചറിഞ്ഞ് അതിൽ ഫലപ്രദമായി ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർധിപ്പിക്കാനുള്ള പരിശീലന പരിപാടികളാണ് ലിറ്റിൽ കൈറ്റ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

9.ഫാസ്റ്റ് മിഷൻ,മിഷൻ 2030

കുട്ടികൾക്ക് അനുകാലിക വിഷയങ്ങളിൽ തുടർച്ചായി അറിവ് നൽകുന്നതിന് പുറമെ വിവിധ വിഷയങ്ങളെ  അടിസ്ഥാനമാക്കി  ക്ലാസ്സുകളും ക്വിസ് മത്സരങ്ങളും   നടത്തപ്പെടുന്നു .2030 കുടി ഇപ്പോൾ ഈ വിദ്യാലയത്തിൽ പഠിക്കുന്ന എല്ലാവരും തന്നെ മത്സര പരീക്ഷയിൽ വിജയിച്ച് മികച്ച തൊഴിലുകൾ സംമ്പദിക്കുന്നതിനും ജീവിത വിജയം കരസ്ഥമാക്കുന്നതിനും പ്ര പ്തരക്കുക എന്നതാണു മിഷൻ 2030, ഫാസ്റ്റ് മിഷൻ എന്നി സംഘനകളുടെ ലക്ഷ്യം.

10.ഒപ്പം

പഠനത്തിൽ താര്യതമ്യേന പിന്നോക്കം നിൽക്കുന്ന എസ് എസ് എൽ സി വിദ്യാർത്ഥികളെ മറ്റുകുട്ടികൾക്ക് ഒപ്പം ഉയർത്തിക്കൊണ്ടു വരുന്നതിനായി 2021-22 അക്കാദമിക വർഷത്തിൽ ആരംഭം കുറിച്ച പ്രവർത്തനമാണ് ഒപ്പം. ആദ്ധ്യപകർ കുട്ടികളുമായി നിരന്തരം സമ്പർക്കം പുലർത്തുകയും പ്രചോദിപിക്കുകയും പരിശീലനം നൽകുകയും ചെയ്തു വരുന്നു.

11.വിൻസെൻറ് ഡി പോൾ സൊസൈറ്റി

ജീവകാരണ്യ പ്രവർത്തനങ്ങൾക്കുളള പരിശീലന വേദിയായി വിൻസെൻറ് ഡി പോൾ സൊസൈറ്റി പ്രവർത്തിക്കുന്നു സഹായമനസ്ഥിതിയും സഹാനുഭൂതിയും കുട്ടികളിൽ വളർത്തിയെടുക്കുന്നതിനും നിർദ്ധനരെ സഹായിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനായി എല്ലാ ക്ളാസ്സുകളിലും ബുധനാഴ്ചകളിൽ രഹസ്യപ്പിരിവ് നടത്തുന്നു.

12. കെ.സി.എസ്.എൽ

ലോകത്തിനായി സ്വയം ആത്മബലിയായ യേശുവിൻറെ വ്യക്തിത്വത്തിൻറെ പക്വതയിലേക്ക് വളരുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയാണ് കെ.സി.എസ്.എൽ വിശ്വാസം, പഠനം, സേവനം, എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം

13.ഐ.റ്റി. കോർണർ.

വിദ്ധ്യാർത്ഥികളെ പുതിയ സാന്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോർണർ ക്രീയാത്മകമായി പ്രവർത്ഥിക്കുന്നു.ഐ. റ്റി. കോർണറിൻ്റെ പ്രവർത്തനഫലമായി സംസ്ഥാനതലം വരെയുള്ള മത്സരങ്ങളിൽ വിദ്ധ്യിർത്ഥികൾ പങ്കെടുക്കുന്നു