മാന്നാനം

 

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ അതിരമ്പുഴ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മാന്നാനം. വി. ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്റെ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സെന്റ് ജോസഫ്‌സ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു. 150 വർഷത്തെ പാരമ്പര്യമുള്ള വിദ്യാലയമാണ് ഇത്. ജാതി മത വിവേചനങ്ങൾക്കതീതമായി മനുഷ്യനെ മനുഷ്യനായി കാണുവാൻ വേണ്ടി, പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന ചാവറയച്ചന്റെ നിർദ്ദേശം പ്രാവർത്തികമാക്കിക്കൊണ്ട് മാന്നാനത്ത് ആരംഭിച്ച വിദ്യാലയമാണിത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമാണ് മാന്നാനം.

സാംസ്കാരിക നവോത്ഥാനത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസ്കൃതകളരി ആരംഭിച്ചു. ആദ്ധ്യാത്‌മിക തലത്തിലും, ഭൗതിക തലത്തിലും അനേകം നേട്ടങ്ങൾ കൈവരിക്കാൻ ആരംഭംകുറിച്ച സന്യാസസമൂഹത്തിന്റെ ശതാബ്‌ദി സ്മാരകം മാന്നാനത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്നു. തീർത്ഥാടന കേന്ദ്രമായ മാന്നാനത്ത് വി. ചാവറയച്ചന്റെ മുറിയും, കബറിടവും, ആശ്രമദൈവാലയവും പവിത്രമായി സംരക്ഷിക്കപ്പെടുന്നു.

ചിത്രശാല

 
സംസ്കൃതകളരി
 
ശതാബ്ദി സ്മാരകം
 
വി. ചാവറയച്ചൻ താമസിച്ചിരുന്ന മുറി ...... ദൈവാലയം
 
വി. ചാവറയച്ചന്റെ കബറിടം