(സി.എം.സി. നാളാകമം വാല്യം പേജ് 47 ). പുത്തനങ്ങാടി സി.കരാറായായിരുന്നു ആദ്യത്തെ ഗുരുനാഥ . അക്ഷരാഭ്യാസത്തിന്റെ പ്രയോജനം ജനസമുങുഹത്തിനു വേണ്ടത്ര മനസിലാക്കാൻ കഴിയാതിരുന്നതിനാൽ കുട്ടികളെ അയക്കുവാൻ ഒരുക്കമുള്ളവർ കുറവായിരുന്നു. കുര്യാകോസച്ചനും ഇറ്റാലിയൻ മിഷനറിയായ ലെയോ പോൾദ് ബൊക്കാറോ മുന്നുപാച്ചനും വീട് തോറും കയറിയിറങ്ങി ജനങ്ങളെ ഉത്സാഹിപ്പിക്കുകയും പിടിയരി പ്രസ്ഥാനത്തിലുഉടെ ഉച്ചഭക്ഷണം നല്കാമെന്നുള്ള പദ്ധതി ആവിഷ്കരിച്ചുകൊണ്ടു കുട്ടികളെ വിദ്യാലയത്തിലേക്ക് കൂട്ടിക്കൊണ്ടു വരികയും ചെയ്തു. കുട്ടികളുടെ സംഖ്യ ക്രമാധീതമായി കു‌ടി. കേരളത്തിലെ വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണം നിലവിൽ വരുന്നതിൽ ഇതൊരു നാഴികക്കല്ലായി. കുട്ടികളെ ഭാഷ,കണക്കു, സംഗീതം,തയ്യൽ,കൊന്തകെട്ടു ഇവയാണ് പഠിപ്പിച്ചിരുന്നത്. വി.ചാവറപിതാവ് പരിശീലിപ്പിച്ച ഈ കൊന്തകെട്ടു ഒരു കുടിൽ വ്യവസായമായി വളർന്നതോടെ ഈ നാടിന്റെ മുഖച്ഛായയ്ക്കു പുതിയൊരു മാനം കൈവരികയുണ്ടായി കൂടാതെ കുട്ടികൾക്ക് അക്ഷരവെളിച്ചം നൽകാൻ കഴിഞ്ഞത് വിദ്യാലയത്തിന്റെ അത്ഭുതപുതുർണമായ വളർച്ചക്ക് വഴി തെളിച്ചു. 1872 ൽ ആയപ്പോൾ കുട്ടികളുടെ എണ്ണം 150 ആയി വർധിച്ചു. ആയതിനാൽ മഠത്തിന്റെ കിഴക്കു ഭാഗത്തു ഒരു കെട്ടിടം പണി കഴിപ്പിച്ചു ക്ലാസ്സുകൾ അതിലേക്കു മാറ്റി. കുട്ടികൾക്ക് കൂടുതൽ പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി താമസിച്ചു പഠിക്കുവാൻ ഒരു ബോർഡിങ്ങും അനാഥശാലയും പണികഴിപ്പിക്കുകയുണ്ടായി. 1922 ൽ ജൂൺ 16 മുതൽ സ്‌കൂളിന് ഗവണ്മെന്റിൽ നിന്നും ഗ്രാൻഡ് ലഭിക്കാൻ തുടങ്ങി. കുട്ടികളുടെ സ്വഭാവ രുപീകരണവും നാടിന്റെ അഭിവൃദ്ധിയും ലക്ഷ്യമാക്കി 1948 സെപ്റ്റംബറിൽ ഇത് മിഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1949 ൽ തന്നെ യു പി സ്‌കൂളിന് എയ്ഡഡ് പദവി ലഭിക്കുകയുണ്ടായി. 1991 ൽ സി.എം.സി സഭയുടെ 125 ആം വാർഷികത്തോടനുബന്ധിച്ചു ജയൂബിലീസ്മാരകമായി പന്ത്രണ്ടു ക്‌ളാസ്സ്‌റൂമുകൾ അടങ്ങിയ ഇരുനിലക്കെട്ടിടം നിലവിൽ വന്നു.അതോടൊപ്പം തന്നെ കുട്ടികളുടെ യാത്രാസൗകര്യം പരിഗണിച്ചു സ്കൂൾ ബസ് ആരംഭിച്ചു. 1993 ൽ 5 ആം ക്ലാസ് മുതൽ മലയാളം മീഡിയത്തിനു പാരലലായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1998 ൽ യു പി സ്കൂൾ മിഡിൽ സ്‌കൂൾ ആയി ഉയർത്തപ്പെട്ടതിന്റെ സുവർണജൂബിലി ആഘോഷിച്ചു. 2003 ൽ യു പി സ്‌കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകി. 2008 ൽ എൽ പി കെട്ടിടം പൊളിച്ചു നീക്കി 16 ക്ലാസ്റൂമും 2 ഹാളും ഉൾപ്പെടുത്തിയുള്ള 3 നില കെട്ടിടങ്ങൾ നിലവിൽ വന്നു. 2009 ൽ ഇവിടെ നിന്നും വിരമിച്ച പ്രധാനാധ്യാപിക സി റാണി മരിയ റവന്യു ജില്ലാടിസ്ഥാനത്തിൽ സംസ്ഥാന അധ്യാപക അവാർഡിന് അർഹയായി. ശധോതര സുവര്ണജൂബിലിയോടനുബന്ധിച്ചു ഈ വിദ്യാലയത്തിൽ പുതിയ ഓഫീസ്‌റൂം , സ്മാർട്ട് റൂം എന്നിവ ഉൾപ്പെടുത്തി ഇരുനില കെട്ടിടം നിലവിൽ വന്നു. ഇവിടെ തുടർന്നു കൊണ്ടിരുന്ന ചികിത്സ സഹായ നിധിയിലേക് ഒരു ലക്ഷത്തിന്റെ ഫണ്ട് രുപീകരിച്ചു . കൂടാതെ അധ്യാപകരുടെയും രക്ഷിതാവുകളുടെയും അഭ്യുദയകാംഷികളുടെയും കൂട്ടായ യത്നത്തിലൂടെ ഈ വിദ്യാലയത്തിന്റെ സമീപപ്രദേശമായ തത്തപ്പിള്ളിയിൽ ഭാവനരഹിതരായിരുന്ന ഇല്ലിക്കാപ്പറമ്പിൽ യേശുദാസ് & ലിൻസി എന്നിവരുടെ മക്കളും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി സഹോദരങ്ങളായ കുമാരി മരിയ ലാറ്റിന , റോസ് എമിലിസ, ക്‌ളാര ജോയലിന ഇവർക്കായി ഒരു ഭവനം നിർമിച്ചു നൽകുകയുണ്ടായി. സമൂഹത്തിലെ പ്രമുഖരായ പലവ്യക്തികളും ശ്രീ . ബിജി ജോർജ് ടി (DYSP VACB Spl . cell Ernakulam ) , ശ്രീ.രാജൻ ആന്റണി (Director , Cochin SACS ) കൂടാതെ ധാരാളം വൈദികരും സന്യസ്തരും അധ്യാപകരും ഈ വിദ്യാലയത്തിൽ നിന്നും ഉഉര്ജം നേടിക്കൊണ്ട് സമുങുഹത്തിലെ പല മേഖലകളിലായി സേവനമനുഷ്ഠിക്കുന്നു. 151 ആം വര്ഷം എത്തിനിൽകുന്ന ഈ വിദ്യാലയം വിമല കോർപറേറ്റീവ് എജുക്കേഷൻ ഏജൻസിയുടെ കീഴിലാണ്. ബഹുമാന്യയായ സി.ശുഭ മരിയ സി.എം.സി കോർപ്പറേറ്റീവ് മാനേജരും സി.ഡൊ.ജോളി സി.എം.സി ലോക്കൽ മാനേജരും ആണ്. ഇവിടെ എൽ.പി., യു.പി ക്ലാസ്സുകളിലായി 1309 കുട്ടികൾ വിദ്യ അഭ്യസിച്ചു വരുന്നു.പ്രധാനാധ്യാപിക സി.സീന ജോസ് സി.എം.സി യുടെ 30 അധ്യാപകരും , 3 അനധ്യാപകരും , 10 ബസ് ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. കുട്ടികളുടെ യാത്രാസൗകര്യം പരിഗണിച്ചു 6 ബസുകൾ ഇപ്പോൾ നിലവിലുണ്ട്. പറവൂർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ പഠിതാക്കളുള്ള ഈ യു.പി. സ്‌കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര , സാമൂഹ്യശാസ്ത്ര,പ്രവർത്തിപരിചയ മേളയിലും കലോത്സവവേദികളിലും എല്ലാവർഷവും അതിന്റെ മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.