അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് രൂപീകരണത്തിനറെ മുന്നോടിയായി 2018 march-3ന് അഭിരുചി പരീക്ഷ നടത്തി.

ഹൈ-ടെക്ക് ക്ലാസ്സ് മുറി സംരക്ഷണം

ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ 8,9,10 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഹൈ-ടെക്ക് ക്ലാസ്സ് മുറി സംരക്ഷണ ക്ലാസ്സ് സംഘടിപ്പിച്ചു.പ്രൊജറ്ററിൽ ഡിസ്പ്ലെ ലഭിക്കാതെ വന്നാൽ എന്ത് ചെയ്യണം,ലാപ്പ് ടോപ്പ് കണക്ട് ചെയ്യൽ,സമഗ്ര,ബ്ലെന്റർ തുടങ്ങിയവ പഠിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് രൂപീകരണം

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളെ ഐ.ടി മേഖലയിൽ പ്രബുദ്ധരാക്കാനായി സംസ്ഥാന ഗവൺമെന്റ് ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സായി രൂപപ്പെട്ടത്. 2018 മാർച്ചിൽ നടത്തിയ അഭിരുുചി പരീക്ഷയിലൂടെ 20 കുട്ടികളെ തെര‍ഞ്ഞടുത്തു.ജൂൺ മാസത്തിൽ 16 കുട്ടികളെ കൂടി ചേർത്തു. ഇപ്പോൾ ഈ വിദ്യാലയത്തിൽ 36 കുട്ടികൾ ​അംഗങ്ങളായിട്ടുണ്ട്. ലിറ്റിൽ കൈറ്റ് മാസ്റ്റേഴ്സായി ജെസീന്ത കെ.ഒ യും, ഷൈജി ജോസഫും പ്രവർത്തിക്കുന്നു.

അംഗങ്ങൾ


ആദ്യഘട്ടപരിശീലനം

ആലുവ ജില്ലാ എെടി സ്കൂൾ കൈറ്റ് മാസ്റ്റർ ട്രൈയ്നറായ എൽബി സർ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ജൂൺ 26 ന് ഏകദിന പരിശീലനം നടത്തി.

ആദ്യഘട്ടപരിശീലനം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനം

സംസ്കൃത യൂണിവേഴ്സിറ്റി വൈസ് ചാൻസ്ലർ പ്രൊഫസർ ശ്രീ.ധർമരാജ് അടാട്ട് നിർവഹിച്ചു.

ഏകദിനക്യാമ്പ്

പ്രളയത്തിനു ശേഷം സെപ്തംബറിൽ സ്കൂൾ തല ഏകദിന ആമിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ആനിമേഷൻ, ഗ്രാഫിക്സ് വീഡിയോ എഡിറ്റിംഗ് എന്നിവ ഉൾപ്പെടുത്തി നടത്തിയ ക്യാമ്പിൽ കുട്ടികൾ താത്പര്യത്തോടെ പങ്കെടുത്തു.മത്സരാടിസ്ഥാനത്തിൽ ആറ് ആനിമേഷൻ വീഡിയോകൾ തയ്യാറാക്കി.കൈറ്റ് മാസ്ടേഴ്സും എസ്.എെ.ടി. സി യും ക്യാമ്പിന് നേതൃത്വം നൽകി.ക്യാമ്പിൽ പങ്കെടുത്ത 36 കുട്ടികൾക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു.,‌

സ്കൂൾ തല പരിശീലനങ്ങൾ

ജൂലൈ, ഒാഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഗ്രാഫിക്സ് & ആനിമേഷൻ

ഒക്ടോബറിൽ മലയാളം കംപ്യൂട്ടിങ് & ഇന്റർനെറ്റ്

നവംബറിൽ സ്കറാച്ച്

ഡിസംബറിൽ മൊബൈൽ ആപ്പ്

ജനുവരിയിൽ പൈത്തൺ &ഇലക്ട്രോണിക്സ്

ഫെബ്രുവരിയിൽ റോബോട്ടിക്സ് &ഹാർഡ് വെയർ

എല്ലാ ബുധനാഴ്ചകളിലും 4 pm മുതൽ 5pm വരെയാണ് ലിറ്റിൽ കൈറ്റസ് പരിശീലനം നടത്തിവരുന്നത്.ക്യാമറപരിശീലനം നേടിയ ലിറ്റിൽ കൈറ്റസ് അംഗങ്ങളുടെ നേതൃത്വത്തിൽ പല നൂതനപ്രവർത്തങ്ങൾ നടത്തി.

ഡോക്യുമെന്റ്രികൾ

1.വാർഷികാഘോഷം

2.കാരുണ്യസ്പർശം

3.കിഡ്സ് അത് ലറ്റിക്സ്

4.നെടുവീർപ്പ് - പെരിയാർ

5.ഡിജിറ്റൽ മാഗസിൻ

ലഘുലേഖ

എലിപ്പനി മഞ്ഞപ്പിത്തം എന്നിവ എങ്ങനെ തടയാം എന്നതിനെ കുറിച്ചുള്ള ലഘുലേഖ തയ്യാറാക്കി.

ഉണ്മ പ്രളയപതിപ്പ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 'ഉണ്മ' എന്ന പ്രളയപതിപ്പ് നവംബർ ഒന്നിന് പ്രകാശനം ചെയ്തു.

മഴവില്ല്- ഡിജിറ്റൽ മാഗസിൻ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ മഴവില്ല് എന്ന സ്കുൾ ഡിജിറ്റൽ മാഗസിൻ പ്രധാനഅദ്ധ്യാപിക സിസിറ്റർ ജെസിമിൻ പ്രകാശനം ചെയ്തു.

നെടുവീർപ്പ്-ഡോക്യുമെന്റ്രി

വിദ്യാലയത്തോട് ചേർന്നൊഴുകുന്ന പെരിയാറിന്റെ നന്മകളും നാശോന്മുഖമായ അവസ്ഥയെയും സമൂഹമധ്യത്തിലേക്ക് ചൂണ്ടികാട്ടുവാൻ ഉതകുന്നവിധം നെടുവീർപ്പ് എന്ന ഡേകയുമന്റെഷൻ തയ്യാറാക്കി.പ്രദേശവാസികളുമായി അഭിമുഖം നടത്തി. പരിസ്ഥിതി പ്രശ്നങ്ങളും പെരിയാറിന്റെ നാശോന്മുഖമായ അവസ്ഥയും സമൂഹമദ്ധ്യത്തിലേക്ക് എത്തിക്കുവാൻ ഈ സംരംഭത്തിനു കഴിഞ്ഞു.

സൈബർ-ബോധവൽക്കരണം

ജൂലൈ 4-ാം തിയതി സൈബർ ബോധവൽക്കരണ ക്ലാസ്സ് ഹെഡ് മിസ്ട്രസ്സ് സി.ജെസ്മിൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകി.

വിദഗ്ധരുടെ ക്ലാസ്സ്

ജനുവരി 16 ന് ശ്രീ.സെബാസ്റ്റ്യൻ ടി.കെ നേതൃത്വത്തിൽ ഹാർഡ് വെയർ & ആനിമേഷനുമായി ബന്ധപ്പെട്ട ക്ലാസ്സ് സംഘടിപ്പിച്ചു

ഫെബ്രുവരി 19-ന് ശ്രീ . സുജിത്ത് സി.യുടെ നേതൃത്വത്തിൽ ഫോട്ടോഷോപ്പ് & ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ക്ലാസ്സ് സംഘടിപ്പിച്ചു.

2021-2022

സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മമായും പ്രയോജനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് യുണിറ്റ് വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. 10th &9th ലെ എൺപതോളം കുട്ടികൾ അംഗങ്ങളായ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ഗ്രാഫിക്സ്& അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, മലയാളം കമ്പൂട്ടിങ് തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് യുണിറ്റ് തല പരിശീലനം നടത്തുന്നു. ജനുവരി 20 ന് 2020-2023 ബാച്ചിന്റെ യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു.