സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം./അക്ഷരവൃക്ഷം/ഒരു സുപ്രഭാതം

ഒരു സുപ്രഭാതം

ഒരിക്കൽ അമ്മു നല്ല ഉറക്കമായിരുന്നു. പതിവുപോലെ അമ്മ വിളിച്ചു. "മോളെ, നേരം പുലർന്നു...എഴുന്നേൽക്ക്." അവൾ പിന്നെയും തിരിഞ്ഞ് കിടന്നിട്ട് പറഞ്ഞു. "അമ്മേ, കുറച്ചുകൂടി ഉറങ്ങട്ടെ". അവളുടെ ചെവിയിൽ അങ്ങ് ദൂരെ അമ്പലത്തിൽ നിന്നുള്ള സുപ്രഭാതഭേരികൾ മുഴങ്ങി.മുറ്റത്തെ തൊടിയിൽ പക്ഷികളുടെ കലപില ശബ്ദം കേട്ട് അവൾ ഉണർന്നു. കണ്ണും തിരുമ്മി അവൾ ഉമ്മറപ്പടിയിൽ വന്നിരുന്നു. കണ്ണു തുറന്നപ്പോൾ പ്രകൃതിയിലെ സുന്ദരമായ കാഴ്ചകൾ അവളെ വല്ലാതെ ആക‍ർഷിച്ചു. ആകാശത്തിലെ ഉദയസൂര്യന്റെ ചുവപ്പ് മാഞ്ഞിട്ടില്ല. അകലെ വയലുകളിൽ നിന്ന് നെൽകതിരു കൊത്തി പറന്നുപോകുന്ന കിളികൾ. തൊടിയിലെ ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്നു. അതിന്റെ തേൻ നുകരാനായി വട്ടമിട്ടു പറക്കുന്ന ചിത്രശലഭങ്ങൾ. എന്തൊരു മനം കവരുന്ന കാഴ്ചയാണിത്.? അപ്പോഴേക്കും അമ്മ വിളിച്ചു. "മുറ്റം അടിക്ക് മോളേ".അവൾ ചൂൽ എടുത്ത് മാവിൻ ചുവട്ടിലേക്ക് ചെന്നു. മാവിൽ മാമ്പൂക്കൾ നിറഞ്ഞിരിക്കുന്നു. കൊമ്പിൻ മേലിരുന്ന് കുയിലുകൾ കൂ.....കൂ പാടുന്നുണ്ടായിരുന്നു. മനോഹാരിത നിറഞ്ഞ സുപ്രഭാതം.ദൈവം നമുക്ക് അനുഗ്രഹം നൽകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അമ്മു ജോലികൾ ചെയ്തു.

അക്ഷയ എം
8 എ സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ