2022-2023 ആദ്യയന വർഷത്തിൽ നോർത്ത് URC സംഘടിപ്പിച്ച സാമൂഹിക ശാസ്ത്ര മേള - യിലെ ഒരു വിഷയമായ പ്രാദേശിക ചരിത്രകുറിപ്പ് തയാറാക്കൽ മത്സരത്തിൽ നമ്മുടെ സ്കൂളിലെ അനന്ദിത രാജേഷ് (9D) പങ്കെടുത്തു.അതിനായി തിരഞ്ഞെടുത്ത പ്രദേശം കുടപ്പനകുന്നായിരുന്നു. ആ മാഗസിനിൽ കുടപ്പനക്കുന്ന് എന്ന പ്രദേശത്തിന്റെ ഒരു ഔട്ട്ലൈൻ മാപ്പ്, സ്ഥലം എവിടെയാണ്,താലൂക്ക്, ഡിസ്ട്രിക്ട്,സ്റ്റേറ്റ് എന്ന വിവരങ്ങൾ, സ്ഥല പേരിന്റെഉത്ഭവം കുടപ്പനക്കുന്നിലെ പ്രധാന കെട്ടിടങ്ങൾ, അതിന്റെ പേരുകൾ, അവിടത്തെ ഒരു പ്രധാനപ്പെട്ട ബിൽഡിങ് ആയ ദൂരദർശൻ കേന്ദ്രത്തിനെ കുറിച്ച് എഴുതിയ കുറിപ്പുകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്.