സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/പ്രകൃതിയുടെ ദുരവസ്ഥ

പ്രകൃതിയുടെ ദുരവസ്ഥ


പ്രകൃതിയുടെ മനോഹാരിത ഒന്ന് വേറെ തന്നെയാണ്. ഒരിടത്തു ഒരു കുട്ടിയുണ്ടായിരുന്നു. അവനു ഏറ്റവും ഇഷ്ട്ടം പ്രകൃതി യോട് അടുത്ത് ഇടപഴകുന്നത് ആയിരുന്നു അങ്ങനെയിരിക്കെ ഒരിക്കൽ അവൻ ഒരു പാർക്കിൽ നിൽക്കുകയായിരുന്നു അപ്പോൾ അകലെ നിന്ന് അവൻ ഒരു കരച്ചിൽ കേട്ടു അവൻ അത് പിന്തുടർന്ന് പോയി അപ്പോൾ അവിടെ അവൻ ഒരു മനോഹരമായ ഉറവ കണ്ടു അതിൽ പല വർണ്ണങ്ങളിലുള്ള മീനുകളെയും സംസാരിക്കുന്ന മീനുകൾ ആയിരുന്നു കൗതുകം തോന്നി അവൻ അതിൽ നിന്നും ഒന്നിനെ കൈകളിൽ എടുക്കാൻ ശ്രമിച്ചു അപ്പോൾ അവന്റെ കൈകൾ ചാരനിറം ആയി വലിയ നിരാശ തോന്നി കൈകളിലെ നിറം മാറുന്നതും ഇല്ല അവൻ പെട്ടെന്ന് തന്നെ അവിടെ നിന്നും ദൂരേക്ക് ഓടി അകന്നു എന്നിട്ട് സ്വയം ആശ്വസിപ്പിക്കാൻ ശ്രമിച്ചു വീണ്ടും അവന് നിരാശ തന്നെ തോന്നി തുടർന്ന് അവന് മനസ്സിലായി ഇതാണ് മീനുകൾ കരയാൻ കാരണം എന്ന് തുടർന്ന് ദുഃഖിതനായ അവൻ പിന്നെ അവന്റെ കൂട്ടുകാരെയും വിളിച്ചുകൂട്ടി അവന്റെ ചുറ്റുപാടുകളും ആ പാർക്കും വൃത്തിയാക്കി അവിടെ മൊത്തവും വൃത്തിയുള്ള തായി ദിവസങ്ങൾക്ക് ശേഷം അവൻ വീണ്ടും ആ ഉറവയുടെ അടുത്തെത്തി അപ്പോൾ അവൻ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ചയാണ് മുമ്പ് കണ്ടതിൽ നിന്നും വ്യത്യസ്തമായി മീനുകൾ ആടിപ്പാടുന്നു അപ്പോൾ തന്നെ അവന്റെ കൈകളുടെ പഴയ നിറം തിരിച്ചു ലഭിച്ചു.... പ്രിയ സുഹൃത്തുക്കളെ ഇത് നമുക്ക് ഒരു പാഠമാണ് ഇത്തരം നിരാശയും ദുരവസ്ഥയും ആണ് നമ്മുടെ പ്രകൃതിയും അനുഭവിക്കുന്നത് നാമാണ് ആ പ്രകൃതിയെ സംരക്ഷിക്കേണ്ടത് വരൂ പുതുതലമുറയെ നന്മക്ക് പുതിയ പരിസ്ഥിതിയും തുടർന്ന് ഒരു നല്ല സമൂഹവും വാർത്തെടുക്കാം....

ശ്രേയ എസ് ആർ
4 D സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ